Alamkode

ആലംകോട് പഞ്ചായത്ത്‌ പദ്ധതി പ്രവർത്തനം’വർക്കിംഗ്‌ ഗ്രൂപ്പ്‌ യോഗം ചേർന്നു

ചങ്ങരംകുളം:ആലംകോട് ഗ്രാമ പഞ്ചായത്ത്‌ 2026-27 വാർഷിക പദ്ധതി രൂപീകരണവുമായി ബദ്ധപ്പെട്ടുള്ള വർക്കിംഗ്‌ ഗ്രൂപ്പ്‌ അംഗങ്ങളുടെ വിപുലമായ യോഗം ചേർന്നു.ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആസിയ ഇബ്രാഹിം അധ്യക്ഷത വഹിച്ചു, പദ്ധതികളെ സംബന്ധിച്ചുള്ള വിശദീകരണം ആസുത്രണ സമിതി വൈസ് ചെയർമാൻ പി പി യൂസഫലി നിർവഹിച്ചു, വൈസ് പ്രസിഡന്റ്‌ സുബൈർ ഉദിനുപറമ്പ് ആമുഖ പ്രഭാഷണം നിർവഹിച്ചു,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഫവാസ് മാളിയേക്കൽ, ശാരിക മുരളീധരൻ,ഫാത്തിമ്മ ലത്തീഫ്,ഗ്രാമ പഞ്ചായത്ത്‌ അംഗം പി വിജയൻ, ആസുത്രണ സമിതി അംഗങ്ങളായ ഷാനവാസ്‌ വട്ടത്തൂർ,പി ടി കാദർ,രാംദാസ് മാസ്റ്റർ,ഉമ്മർ തലാപ്പിൽ, അലി പരുവിങ്ങൽ,അബ്ദുൽസലാം എന്ന കുഞ്ഞു, പഞ്ചായത്ത്‌ സെക്രട്ടറി കെ എസ് സുധൻ സംസാരിച്ചു.വർക്കിംഗ്‌ ഗ്രൂപ്പിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ,മുൻ ഭരണ സമിതി അംഗങ്ങൾ,കുടുംബശ്രീ സി ഡി എസ് അംഗങ്ങൾ,അംഗൻവാടി വർക്കേഴ്സ്, ആശ വർക്കേഴ്സ്, ഹരിത കർമ്മ സേന അംഗങ്ങൾ, വിദഗ്ധർ തുടങ്ങിയവർ പങ്കെടുത്തു,പതിമുന്ന് ഗ്രൂപ്പുകളായി തിരിഞ്ഞുള്ള ചർച്ചയിൽ ഗ്രാമ പഞ്ചായത്തിന്റെ എല്ലാ മേഖലയിലും സ്പർശിക്കുന്ന വികസന നിർദ്ദേശങ്ങൾ ഫെബ്രുവരി പത്ത്‌ വരെ നടക്കുന്ന ഗ്രാമ സഭയിൽ ചർച്ച ചെയ്യും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button