CHANGARAMKULAMLocal news
ആലംകോട് പഞ്ചായത്തിൽ കുടിവെള്ള വിതരണം നിർത്തിവച്ചത് ജനങ്ങളോടുള്ള വെല്ലുവിളി:യൂത്ത് കോൺഗ്രസ്
![](https://edappalnews.com/wp-content/uploads/2023/05/593681.jpg)
![](https://edappalnews.com/wp-content/uploads/2023/05/download-2-1.jpg)
ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന്
യൂത്ത് കോൺഗ്രസ് ആലംകോട് മണ്ഡലം കമ്മിറ്റി.കടുത്ത ശുദ്ധജലക്ഷാമം നേരിടുന്ന ഈ സാഹചര്യത്തിലാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കുടിവെള്ള വിതരണം മുന്നറിയിപ്പില്ലാതെയാണ് നിർത്തലാക്കിയത്. ചാറ്റൽ മഴ പെയ്യുമ്പോഴേക്കും കിണറുകൾ നിറയും എന്നും കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും എന്നും ചിന്തിക്കുന്നത് വിവരമില്ലായ്മയാണെന്നും യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി. കടുത്ത ജലക്ഷാമം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന കോളനി നിവാസികൾ ഉൾപ്പെടെ ഉള്ളവരുടെ ഏക ആശ്രയമായ ശുദ്ധജല വിതരണം ഉടൻ പുനരാരംഭിക്കണം എന്നും നേതാക്കൾ പറഞ്ഞു
![](http://edappalnews.com/wp-content/uploads/2025/01/logo.png)