ആലംകോട് പഞ്ചായത്തില്‍ നടന്നത് സമാനതകളില്ലാത്ത വികസനം;സിപിഎം

ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനകം നടന്നത് സമാനതകളില്ലാത്ത വികസനമാണെന്നും സംസ്ഥാന സര്‍ക്കാരിന്റെയും ജില്ലാ പഞ്ചായത്തിന്റെയും നിരവധി വികസന പദ്ധതികള്‍ പ്രദേശത്ത് നടപ്പിലാക്കിയെന്നും സിപിഎം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.യുഡിഎഫ് നടത്തുന്ന ആരോപണങ്ങള്‍ സത്യം മറച്ചു വെക്കാനാണെന്നും വികസനങ്ങള്‍ ജനങ്ങള്‍ നോക്കി കാണുമെന്നുംചിയ്യാനൂര്‍ ചിറകുളം ഹാപ്പിനസ് പാര്‍ക്ക്,വൈറലായ ഹൈടെക് അംഗണവാടി അടക്കമുള്ളവ എല്‍ഡിഎഫ് നടത്തിയ വികസന പ്രവൃത്തികള്‍ക്ക് ഉദാഹരണമാണെന്നും നേതാക്കള്‍ പറഞ്ഞു.ജില്ലാ പഞ്ചായത്തിന്റെ 15 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ചങ്ങരംകുളം ഡിവിഷനില്‍ നടപ്പിലാക്കിയതായി ആരിഫ നാസര്‍ പറഞ്ഞു.ആലംകോട് പഞ്ചായത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ സ്വീകരിക്കുമെന്നും തെരെഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ ജനങ്ങള്‍ ഇടത്പക്ഷത്തെ വിജയിപ്പിക്കുമെന്നും പി വിജയന്‍,കെവി ഷഹീര്‍,ആരിഫ നാസര്‍,എന്‍വി ഉണ്ണി എന്നിവര്‍ പറഞ്ഞു













