Alamkode

ആലംകോട് ഗ്രാമ പഞ്ചായത്ത് ബഡ്ജറ്റ് 2026-27

17.90 കോടിയുടെ വികസന പദ്ധതികൾ


ചങ്ങരംകുളം : ആലംകോട് ഗ്രാമ പഞ്ചായത്തിന്റെ സമഗ്ര മേഖലകളെയും ഉൾപെടുത്തികൊണ്ടുള്ള 2026-27 വാർഷിക ബഡ്ജറ്റ് ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റും,ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ സുബൈർ ഉദിനുപറമ്പ് അവതരിപ്പിച്ചു,പ്രസിഡന്റ്‌ ആസിയ ഇബ്രാഹിം അദ്യക്ഷത വഹിച്ചു,

യുവ തലമുറയെ വഴി തെറ്റിക്കുന്ന ലഹരിക്കെതിരെ ശക്തമായ ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായി ലഹരിക്കെതിരെ ഒന്നിക്കാം എന്ന ക്യാമ്പയിൻ നടത്തും , ക്യാൻസർ രോഗികൾ നമ്മുടെ പ്രദേശങ്ങളിൽ അധികരിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിൽ ക്യാൻസർ വരാതിരിക്കാൻ വേണ്ട മുൻകരുതലുകൾക്ക് ബോധവൽക്കരണം നടത്താൻ ക്യാൻസറിനെതിരെ കൈകോർക്കാം ക്യാമ്പയിന് സംഘടിപ്പിക്കും,നമ്മുടെ പഞ്ചായത്തിനകത്തെ വയോജനങ്ങൾ, കിടപ്പ് രോഗികൾ, ഭിന്ന ശേഷിക്കാർ എന്നിവരുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി സ്വന്തമായ സ്ഥലത്ത് സാന്ത്വന കേന്ദ്രം ആരംഭിക്കാൻ ആദ്യ ഘട്ടത്തിൽ 10 ലക്ഷം,യുവാക്കളുടെയും, വിദ്യാർത്ഥികളുടെയും കായിക ക്ഷമത പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിനകത്ത് സ്വന്തമായ സ്ഥലത്ത് സ്പോർട്സ് സമുഛയം കൊണ്ട് വരാൻ ഒന്നാം ഘട്ടത്തിൽ 10 ലക്ഷം,പഴയ ഗ്രാമ പഞ്ചായത്ത്‌ ഓഫീസിൽ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർ ആരംഭിക്കാൻ 8 ലക്ഷം, പാർപ്പിട പദ്ധതിക്ക് 8 കോടി 90 ലക്ഷം, വിദ്യാർത്ഥികൾക്ക് ഫുട്ബോൾ പരിശീലനം 2.5 ലക്ഷം, കിടപ്പിലായ രോഗികളെ സഹായിക്കാനുള്ള പരിരക്ഷ പദ്ധതിക്ക് പുതിയ യൂണിറ്റ് ഉൾപ്പടെ ആരംഭിക്കാൻ 34 ലക്ഷം, വനിതകൾക്ക് ഓപ്പൺ ജിം 20 ലക്ഷം,എസ് സി മേഖലക്ക് 52 ലക്ഷം, ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 2 കോടി 25 ലക്ഷം, കാർഷിക മേഖലക്ക് 1 കോടി 42 ലക്ഷം, ആരോഗ്യമുള്ള ആലംകോടിന് 60 ലക്ഷം,അംഗൻവാടി, സ്കൂൾ വിദ്യാർത്ഥികളുടെ പഞ്ചായത്ത്‌ തല കലോത്സവം എന്നിവയാണ് പ്രധാന പദ്ധതികളായി ബഡ്‌ജറ്റിൽ അവതരിപ്പിച്ചത്,പഞ്ചായത്തിന്റെ എല്ലാ മേഖലകളെയും ബന്ധപ്പെടുത്തിയുള്ള 162 പുതിയ പദ്ധതികൾക്കായി 17, 90,34442 രൂപ ബഡ്‌ജറ്റിൽ വകയിരുത്തിയിട്ടുണ്ട്
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഫവാസ് മാളിയേക്കൽ,ശാരിക മുരളീധരൻ, ഫാത്തിമ്മ ലത്തീഫ്, മെമ്പർമാരായ പി വിജയൻ,ഷരീഫ് ആണ്ടനാത്ത്, സിന്ധു മോഹൻ, സെക്രട്ടറി അഭിജിത്, അസിസ്റ്റന്റ് സെക്രട്ടറി സുധൻ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button