Local newsTHRITHALA
ആറങ്ങോട്ടുകരയിൽ ആക്രിക്കടയിൽ ചെമ്പുകൾ മോഷണം നടന്നതായി പരാതി


ആറങ്ങോട്ടുകരയിൽ പ്രവർത്തിച്ചിരുന്ന ആക്രി കടയിൽ നിന്ന് ചെമ്പുകൾ മോഷണം പോയതായി പരാതി. ദേശമംഗലം സ്വദേശിയായ നിഷാദിന്റെ ഉടമസ്ഥതയിലുള്ള ആക്രി കടയിൽ നിന്നാണ് മോഷണം നടന്നത്. 25,000 രൂപ വിലവരുന്ന ചെമ്പുകളും പിച്ചളകളുമാണ് മോഷണം നടന്നതെന്ന് നിഷാദ് പോലീസിനോട് പറഞ്ഞു. ശനിയാഴ്ച രാത്രി ഏഴുമണിക്കും ഞായറാഴ്ച രാവിലെ എട്ടരയ്ക്ക് ഇടയിലാണ് മോഷണം നടന്നത്. സംഭവത്തിൽ ഐപിസി 1860 പ്രകാരം 457,380 എന്നീ വകുപ്പുകൾ ചേർത്ത് കേസ് ചാലിശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ചാലിശ്ശേരി സി ഐയുടെ നേതൃത്വത്തിൽ സംഭവസ്ഥലം സന്ദർശിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.













