ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിലെ വാദം പൂർത്തിയായി. ജാമ്യാപേക്ഷയിൽ ഒക്ടോബർ 20 ന് വിധി പറയും. കോടതിയിൽ ആര്യൻ ഖാന്റെ ജാമ്യാപേക്ഷയെ ശക്തമായാണ് എൻസിബി എതിർത്തത്. അന്വേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. ആര്യൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് ലഹരികടത്തുമായി ശക്തമായ ബന്ധമുണ്ട്. ഇവരുടെ വാട്സ്ആപ്പ് ചാറ്റുകളിൽ നിന്ന് ഇതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് ജാമ്യം ലഭിച്ചാൽ അത് അന്വേഷണത്തെ ബാധിക്കും. പഠിക്കുന്ന വിദ്യാർത്ഥികളാണ് ഇവർ എന്നത് ജാമ്യത്തിനുള്ള പരിഗണന ആകരുതെന്നും ഇവരെക്കുറിച്ച് കൂടതൽ വിവരങ്ങൾ പുറത്തുകൊണ്ട് വരേണ്ടതുണ്ടെന്നും എൻസിബി കോടതിയിൽ വ്യക്തമാക്കി.
അതേസമയം ആര്യൻ ഖാന് ലഹരിക്കടത്തുമായി യാതൊരു ബന്ധവും ഇല്ലെന്നും കപ്പലിൽ നിന്നല്ല ആര്യൻ ഖാനെ കസ്റ്റഡിയിൽ എടുത്തതെന്നും ആര്യൻ ഖാന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ലഹരി ഉപയോഗിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്തിട്ടില്ല അതിനാൽ ആര്യൻ ഖാന് ജാമ്യം നൽകണമെന്നാണ് അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടത്.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസവും, മുംബൈയിൽ മൂന്നിടങ്ങളിൽ എൻസിബി റെയ്ഡ് നടത്തിയിരുന്നു. കൂടുതൽ അറസ്റ്റുകൾ കേസിൽ ഉണ്ടാകുമെന്നാണ് എൻസിബി നൽകുന്ന സൂചന.
എടപ്പാൾ കോലൊളമ്പ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം എടപ്പാൾ: ഒറ്റപ്പാലം പാലപ്പുറത്ത് പൂരാഘോഷത്തിന്റെ പന്തൽ അഴിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. എടപ്പാൾ കോലൊളമ്പ്…
’സിസിടിവി യില്‍ കുടുങ്ങിയ മോഷ്ടാവിനായി അന്വേഷണം തുടങ്ങി എടപ്പാളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചു കടന്ന വിരുതനായി പോലീസ് അന്വേഷണം തുടങ്ങി.കഴിഞ്ഞ…
വ്ളോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരിച്ചു. മഞ്ചേരി കാരക്കുന്ന് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ്…
എടയൂർ സ്വദേശി സുഹൈൽ, കറ്റട്ടിക്കുളം സ്വദേശി ദർവേഷ് ഖാൻ എന്നിവരാണ് പിടിയിലായത്. വളാഞ്ചേരിയിൽ രണ്ടുദിവസങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ എം…
സുല്‍ത്താന്‍ ബത്തേരി: വയനാട് ബത്തേരിയില്‍ കഞ്ചാവ് അടങ്ങിയ മിഠായി വില്‍പ്പന നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കോളജ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. ഇവര്‍…
മലപ്പുറം ജില്ലയിൽ നാലു ദിവസത്തെ ശുചീകരണ കാംപയിന് തുടക്കമായി. ജില്ല മുഴുവൻ മാലിന്യ മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കു ചേരണമെന്ന്…