ആര്യന്‍ ഖാന് ജാമ്യമില്ല; വ്യാഴാഴ്ച വരെ എന്‍സിബി കസ്റ്റഡിയില്‍ വിട്ടു.

മുംബൈ: മയക്കുമരുന്ന് കേസില്‍ ആര്യന്‍ ഖാന്റെയും കൂട്ടുപ്രതികളുടേയും ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികളെ വ്യാഴാഴ്ച വരെ എന്‍സിബി കസ്റ്റഡിയില്‍ വിട്ടു. മയക്കുമരുന്ന് സംഘവുമായി ആര്യാനുള്ള ബന്ധവും പങ്കും അറിയേണ്ടതുണ്ടെന്ന് എന്‍സിബി സോണല്‍ മേധാവി സമീര്‍ വാങ്കടെ കോടതിയില്‍ അറിയിച്ചു. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് മുംബൈ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി ആര്യന്‍ ഖാന്‍ അടക്കമുള്ളവരുടെ ജാമ്യം നിഷേധിച്ചത്. എന്നാല്‍ ആര്യന്റെ പക്കല്‍ നിന്ന് ലഹരി മരുന്ന് പിടിച്ചെടുത്തിട്ടില്ലെന്നും കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും ആര്യന്‍ ഖാന്റെ അഭിഭാഷകനും വാദിച്ചു.
ഒരാഴ്ച കൂടി ആര്യന്‍ഖാനെയും കൂട്ടാളികളെയും കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍സിബി ആവശ്യപ്പെട്ടത്. വാട്‌സ് ആപ്പ് ചാറ്റുകള്‍ പരിശോധിച്ചതില്‍ നിന്നും കഴിഞ്ഞ വര്‍ഷം ജൂലായ് മുതല്‍ അറസ്റ്റിലായവര്‍ക്ക് ലഹരികടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് വ്യക്തമായതായി അന്വേഷണ ഏജന്‍സി പറഞ്ഞു.വലിയ തോതില്‍ ലഹരി മരുന്ന് വാങ്ങിയതിനും പണമിടപാട് നടത്തിയതിനും തെളിവുണ്ട്. ചാറ്റില്‍ കോഡ് വാക്കുകളില്‍ വിശേഷിപ്പിച്ചത് ആരൊക്കെയാണെന്ന് കണ്ടെത്തണമെന്നും എന്‍സിബി കോടതിയെ അറിയിച്ചു. എന്നാല്‍ സുഹൃത്തായ അര്‍ബാസ് മര്‍ച്ചന്റില്‍ നിന്ന് വെറും 6 ഗ്രാം ചരസ് പിടിച്ചെടുത്തതിന്റെ പേരില്‍ ആര്യനെയും കുടുക്കാനുള്ള ശ്രമമാണെന്ന് ആര്യന്റെ അഭിഭാഷകന്‍ സതീശ് മാനേശിണ്ഡെ വാദിച്ചു. ആര്യനില്‍ നിന്നും ലഹരി വസ്തുക്കളൊന്നും പിടിച്ചെടുത്തിട്ടില്ല. ക്ഷണിതാവായി മാത്രമാണ് കപ്പല്‍ യാത്രയ്ക്ക് ആര്യനെത്തിയതെന്നും മാനേശിണ്ഡെ വാദിച്ചു
വാദങ്ങള്‍ കേട്ട ശേഷം ആര്യന്‍ഖാനെയും ഒപ്പം അറസ്റ്റിലായ അര്‍ബാസ് മര്‍ച്ചന്റ് ,മോഡല്‍ മുന്‍മുന്‍ ധമേച്ച എന്നിവരെ കോടതി എന്‍സിബി കസ്റ്റഡിയില്‍ വിട്ടു. ഇന്ന് കപ്പലില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷം ഏഴ് പേരെകൂടി അറസ്റ്റ് ചെയ്തു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 17ആയി. അതേസമയം ലഹരിമരുന്ന് കേസില്‍ ഒരു മലയാളിക്കും ബന്ധമെന്ന് സൂചന പുറത്ത് വന്നു. ശ്രേയസ് നായര്‍ എന്നയാളെ ഇന്നലെ രാത്രി എന്‍സിബി കസ്റ്റഡിയിലെടുത്തിരുന്നു.വാട്‌സ് ആപ്പ് ചാറ്റുകളില്‍ നിന്ന് ലഹരി മരുന്ന് എത്തിച്ച നല്‍കിയത് ഇയാളെന്നാണ് അന്വേഷണ ഏജന്‍സിക്ക് കിട്ടിയ സൂചന.
