Palakkad

ആനയുടെ കൊമ്ബ് നെഞ്ചില്‍ കുത്തിക്കയറി, വാരിയെല്ല് തകര്‍ന്നു; അലന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

പാലക്കാട്: മുണ്ടൂരില്‍ കാട്ടാനയാക്രണത്തില്‍ കൊല്ലപ്പെട്ട അലന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. അലന്റെ നെഞ്ചിന് ഗുരുതര പരിക്കേറ്റിരുന്നുവെന്ന് റിപ്പോട്ടില്‍ പറയുന്നു.ആനക്കൊമ്ബ് നെഞ്ചിനകത്ത് കുത്തിക്കയറിയിരുന്നു. വാരിയെല്ലുകള്‍ തകർന്നിട്ടുണ്ട്. ആന്തരിക രക്തസ്രാവം സംഭവിച്ചുവെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. കാലിലും കെെയിലും നിസാര പരിക്കുകളാണുള്ളത്.

ഇന്നലെ രാത്രിയാണ് മുണ്ടൂർ കയങ്കോട് കണ്ണാടം അത്താണിപ്പറമ്ബ് കുളത്തിങ്കല്‍ വിനുവിന്റെ മകൻ അലനെ (24) കാട്ടാന ആക്രമിക്കുന്നത്. യുവാവ് കൊല്ലപ്പെട്ടതില്‍ ബന്ധുക്കളും നാട്ടുകാരും വൻ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് കാട്ടാനകളിറങ്ങിയിട്ടും വനംവകുപ്പ് കൃത്യമായി വിവരമറിയിച്ചില്ലെന്നും അത്തരത്തില്‍ അറിയിച്ചിരുന്നെങ്കില്‍ യുവാവിന്റെ ജീവൻ നഷ്‌ടമാകില്ലായിരുന്നെന്നും നാട്ടുകാർ പറഞ്ഞു. കൃത്യമായി വനംവകുപ്പ് ഇടപെട്ടിരുന്നെങ്കില്‍ അലന്റെ ജീവൻ നഷ്‌ടപ്പെടില്ലായിരുന്നെന്ന് സിപിഎം ജില്ലാ കമ്മിറ്റിയംഗം പി.എ ഗോകുല്‍ ദാസ് വ്യക്തമാക്കി.

പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്. സ്ഥലത്ത് ഫെൻസിംഗ് നടത്തിയിട്ടുണ്ടെങ്കിലും ഒരുഭാഗത്ത് പാറകള്‍ നിറഞ്ഞയിടത്ത് ഇത് ചെയ്‌തിട്ടില്ലെന്നും ഈ വഴി ആനകള്‍ പ്രവേശിക്കുന്നത് പതിവാണെന്നും നാട്ടുകാർ കുറ്റപ്പെടുത്തി. കാട്ടാനകള്‍ കാരണം സ്വതന്ത്രമായി നാട്ടിലിറങ്ങി നടക്കാൻ കഴിയില്ലെന്നും നാട്ടുകാർ ആരോപിച്ചു. ആനയിറങ്ങിയ വിവരം അറിയാതെ കടയില്‍ പോയി മടങ്ങിവരും വഴിയാണ് അലനെയും അമ്മയെയും കാട്ടാനക്കൂട്ടം ആക്രമിച്ചത്. സംഭവം നടന്ന കയറംകോട് ഒടുവംകാട് മേഖലയില്‍ വന്യമൃഗശല്യം ഒഴിവാക്കാൻ വനംവകുപ്പിനോട് ആവശ്യപ്പെട്ടെന്നാണ് തഹസില്‍ദാർ വ്യക്തമാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button