Local newsTHRITHALA
ആനക്കര സ്കൂളില്‍ ഓര്‍മകളെ വിളിച്ചുണര്‍ത്തി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടന്നു
![](https://edappalnews.com/wp-content/uploads/2023/06/fc159830-b9a7-472d-bdc0-149340b5c553.jpg)
![](https://edappalnews.com/wp-content/uploads/2023/06/IMG-20230415-WA0189-1024x1024-2-1024x1024.jpg)
ആനക്കര ഹയര്‍സെക്കന്ററി സ്കൂളിലെ 2006-2007 വര്‍ഷത്തെ പത്താംക്ലാസ് ബാച്ചാണ് ഓര്‍മകള്‍ പങ്കുവെച്ച് ഒത്തുചേര്‍ന്നത്. രാവിലെ 11 മണിയോട് കൂടി നടന്ന ചടങ്ങ് ഹബീബിന്റെ അദ്ധ്യക്ഷതയില്‍ വിദ്യാലയത്തിലെ മുന്‍ ഹെഡ് മിസ്ട്രസ്സ് ചന്ദ്രിക ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഷെബീര്‍, അനുസ്മരണം നടത്തിയ ചടങ്ങിന് അജിത് ലാല്‍ സ്വാഗതം പറഞ്ഞു. ചടങ്ങില്‍ വിത്തിന് സെക്കന്റ്സ് സിനിമയിലെ ബാലതാരം സഞ്ജയ് മുഖ്യാതിഥിയായിരുന്നു. നിലവിലെ സ്കൂള്‍ ഹെഡ്മാസ്റ്റര് അലി അസ്കര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അതത് കാലത്തെ അദ്ധ്യാപകരെ പൊന്നാടയണിയിച്ച് ആദരിച്ചു. തുടര്‍ന്ന് ശാരിക ഓര്‍മക്കുറിപ്പ് അവതരിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം കലാപരിപാടികളും അരങ്ങേറി. ആബിദ പരിപാടിയ്ക്ക് നന്ദി പറഞ്ഞു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)