Categories: KERALA

ആംബുലൻസുകൾക്ക് കടിഞ്ഞാണിടാൻ മോട്ടർ വാഹനവകുപ്പ്; റജിസ്ട്രേഷൻ നിർബന്ധമാക്കി.

&NewLine;<p class&equals;"wp-block-paragraph">തിരുവനന്തപുരം ആംബുലൻസുകളെ നിയന്ത്രിക്കാൻ ഒരുങ്ങി മോട്ടർ വാഹനവകുപ്പ്&period; റജിസ്ട്രേഷൻ നിർബന്ധമാക്കി പ്രവർത്തനം കേന്ദ്രീകൃത കൺട്രോൾ റൂമിന്റെ കീഴിലാക്കാനാണ് തീരുമാനം&period; യാത്രാ നിരക്ക് നിശ്ചയിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കും&period; ഡ്രൈവർമാർക്ക് യോഗ്യത നിർണയിക്കാനും ആലോചനയുണ്ട്&period; അപകടങ്ങളും ജീവനക്കാർക്കെതിരായ കേസുകളും വർധിച്ചതോടെയാണ് പുതിയ ചട്ടം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കാൻ മോട്ടർ വാഹനവകുപ്പ്തീരുമാനിച്ചത്&period;<br>ആംബുലൻസ് ജീവനക്കാരുടെ മോശം പെരുമാറ്റത്തിന് എതിരായ പരാതിയും കേസും വർധിക്കാൻ കാരണം പ്രത്യേക നിയന്ത്രണമില്ലാത്തതും ക്രിമിനൽ പശ്ചാത്തലമുള്ളവർ കടന്ന് കൂടുന്നതുമാണെന്നാണ് മോട്ടർ വാഹനവകുപ്പിന്റെ വിലയിരുത്തൽ&period; ഇതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ സംസ്ഥാനത്തെ മുഴുവൻ ആംബുലൻസുകളെയും കേന്ദ്രീകൃത കൺട്രോൾ റൂമിന് കീഴിലാക്കും&period; റജിസ്ട്രേഷൻ നിർബന്ധമാക്കി പ്രത്യേക നമ്പറും നൽകും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">റജിസ്റ്റർ ചെയ്യുന്ന ആംബുലൻസുകളുടെ യാത്ര പ്രത്യേക ആപ്ലിക്കേഷൻ വഴി നിരീക്ഷിക്കും&period; ആംബുലൻസ് സേവനം ആവശ്യമുള്ളവർക്ക് ഏത് നിമിഷവും കൺട്രോൾ റൂമിൽ വിളിക്കാം&period; അതിനായി ഹെൽപ് ലൈൻ നമ്പർ ഒരുക്കും&period; ആംബുലൻസുകളിലുള്ള സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ നാലായി തിരിച്ച് കളർകോഡ് കൊണ്ടുവരും&period; ഇതോടെ വിവിധ സംഘടനകളുടെ പേരും ലോഗോയുമെല്ലാം വച്ചുള്ള യാത്രയ്ക്ക് വിലക്ക് വീഴും&period;<br>വേഗം മണിക്കൂറിൽ 80 മുതൽ 130 കിലോമീറ്റർ വരെയെന്നായി നിയന്ത്രിക്കാനും ആലോചനയുണ്ട്&period; എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല&period; തോന്നുംപടി നിരക്ക് ഈടാക്കുന്നതിനും കുരുക്ക് വീഴും&period; നിരക്ക് പഠിക്കാനായി പ്രത്യേക സമിതിയെ നിശ്ചയിച്ച് ഏകീകരിക്കും&period;ഡ്രൈവർമാരെയും ജീവനക്കാരെയും നിയന്ത്രിക്കുകയാണ് മറ്റൊരു ലക്ഷ്യം&period; ഇതിനായി നിശ്ചിത വിദ്യാഭ്യാസ യോഗ്യത ഏർപ്പാടാക്കും&period; ഒപ്പം മോട്ടർ വാഹനവകുപ്പിന്റെ നേതൃത്വത്തിലെ പ്രത്യേക പരിശീലന സർട്ടിഫിക്കറ്റും നിർബന്ധമാക്കും&period; മോട്ടർ വാഹനവകുപ്പും ആരോഗ്യവിദഗ്ധരും ആംബുലൻസ് ജീവനക്കാരുടെ സംഘടനയുമായുള്ള പ്രാഥമിക ചർച്ച പൂർത്തിയായി&period; കരട് റിപ്പോർട്ട് ഗതാഗതമന്ത്രിക്ക് സമർപ്പിക്കുന്നതോടെ അന്തിമ രൂപരേഖയായേക്കും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കാങ്കപ്പുഴ റെഗുലേറ്റർ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥലം ഉടമകളുടെ യോഗം ചേർന്നു

കുറ്റിപ്പുറം: റെഗുലേറ്റർ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി വിട്ടുനൽകുന്നതിനായി ഒപ്പിടാൻ ബാക്കിയുള്ള സ്ഥലം ഉടമകളുമായി യോഗം ചേർന്നു. യോഗത്തിൽ സ്ഥലം ഉടമകൾ…

13 hours ago

കുറ്റിപ്പുറം ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കണം; എം.എൽ.എയ്ക്ക് നിവേദനം നൽകി

കുറ്റിപ്പുറം: കുറ്റിപ്പുറം ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എയ്ക്ക് നിവേദനം നൽകി. 115 വർഷം പഴക്കമുള്ള നിലവിലെ കെട്ടിടത്തിന്റെ…

1 day ago

കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ രാമായണ പ്രശ്നോത്തരിയും ആലാപന മത്സരവും സംഘടിപ്പിച്ചു

ചങ്ങരംകുളം: കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ രാമായണ മാസത്തോടനുബന്ധിച്ച് അമ്മമാർക്കായി നടത്തിയ രാമായണ പ്രശ്നോത്തരിയും വാൽമീകി രാമായണ ആലാപന മത്സരവും മാതൃകാപരമായി.…

1 day ago

പൈതൃക കർഷകസംഘം ട്രാക്ടറും ഫാം മിഷിനറികളും നാടിന് സമർപ്പിച്ചു

​ചങ്ങരംകുളം: എറവറാംകുന്ന് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പൈതൃക കർഷകസംഘം (Reg No: MPM/CA/130/2023) വാങ്ങിയ പുതിയ ട്രാക്ടറിന്റെയും അത്യാധുനിക ഫാം മിഷിനറികളുടെയും…

1 day ago

എ.ജെ.ബി.എസ് ചേകന്നൂർ സ്കൂൾ പാർലമെൻറ് സാരഥികളുടെ സത്യപ്രതിജ്ഞ

എടപ്പാൾ :എ.ജെ.ബി.എസ് ചേകന്നൂർ സ്കൂളിലെ 2026-27 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻറ് സാരഥികളുടെ സത്യപ്രതിജ്ഞാ ചടങ്ങും അനുമോദന സദസ്സും സ്കൂളിൽ…

1 day ago

പ്രൗഢഗംഭീരമായി ഐ.എസ്.എസ് പൂർവ വിദ്യാർത്ഥി അധ്യാപക മഹാസംഗമം

പൊന്നാനി: പൊന്നാനിയുടെ വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ അരനൂറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള ഐ.എസ്.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പൂർവ്വ വിദ്യാർത്ഥി അധ്യാപക മഹാസംഗമം അലുംനി…

1 day ago