കൊണ്ടോട്ടി: വാഹനങ്ങളില്‍ അമിതശബ്ദത്തിലുള്ള ഹോണുകളുടെ ഉപയോഗം വ്യാപകമാകുമ്പോള്‍ നിയമലംഘനം തടയാന്‍ നടപടികളില്ലാതെ മോട്ടോര്‍ വാഹന വകുപ്പ്. സ്വകാര്യബസുകളിലുള്‍പ്പെടെ കാതടിപ്പിക്കുന്ന ശബ്ദത്തിലുള്ള ഹോണുകളുടെ ഉപയോഗം തടയാന്‍ നിയമം അനുശാസിക്കുമ്പോഴും പരിശോധനനടപടികള്‍ പേരിലൊതുങ്ങുകയാണ്. മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന പരിശോധനകള്‍ ആധുനിക ഉപകരണങ്ങളുടെ അഭാവത്തില്‍ പൂര്‍ണതയില്‍ എത്തുന്നില്ല.
ബസ് സ്റ്റാൻഡുകള്‍ കേന്ദ്രീകരിച്ചുമാത്രം നടക്കുന്ന പരിശോധനയില്‍ മറ്റ് സ്വകാര്യവാഹനങ്ങള്‍ വിട്ടുപോകുന്നെന്ന പരാതി വ്യാപകമാണ്. തിരക്കേറിയ സ്ഥലങ്ങളിലും നഗരപരിധിയിലും 60 ഡെസിബെല്ലിന് മുകളില്‍ ശബ്ദമുള്ള ഹോണ്‍ ഉപയോഗിക്കരുതെന്നാണ് നിയമം. പൊലീസിന്റെ പരിശോധനയില്‍ ഹോണുകളുടെ ശബ്ദതീവ്രത പരിശോധിക്കാത്തതിനാല്‍ ഓട്ടോറിക്ഷകള്‍ മുതല്‍ സ്വകാര്യബസുകളില്‍ വരെ അമിതശബ്ദത്തിലുള്ള ഹോണുകളുടെ ഉപയോഗം വ്യാപകമാണ്.
വാഹനക്കമ്പനികളും 55 ഡെസിബെലില്‍ താഴെയുള്ള ഹോണുകളാണ് നിര്‍മിക്കുന്നത്. ഇതു പിന്നീട് മാറ്റിയാണ് സ്വകാര്യബസുകളും ആഡംബര വാഹനങ്ങളും ഓട്ടോറിക്ഷകളും വരെ നിരത്തുകളില്‍ ഓടുന്നത്. എയര്‍ ഹോണുകള്‍ മാത്രമാണ് സാധാരണ പരിശോധനയില്‍ മോട്ടോര്‍ വാഹന വകുപ്പിന് കണ്ടെത്താന്‍ കഴിയുന്നത്. പരിശോധനക്ക് ആധുനിക സംവിധാനങ്ങള്‍ ഒരുക്കണമെന്ന വകുപ്പുതല ആവശ്യം സര്‍ക്കാര്‍ മുഖവിലക്കെടുത്തിട്ടില്ല. ശബ്ദതീവ്രത അളക്കുന്ന ഉപകരണമായ ഡെസിബെല്‍ മീറ്റര്‍ ഉപയോഗിച്ചുള്ള പരിശോധന നിരത്തുകളിലെവിടെയും നടക്കുന്നുമില്ല.
എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…
ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു…
മലപ്പുറം: ജാതി സംവരണത്തോടൊപ്പം സോഷ്യൽ എക്കണോമിക്സ് സ്റ്റാറ്റസ് കൂടി ഉൾപ്പെടുന്ന ബീഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പിലാക്കണമെന്ന് എംഇഎസ്…
തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…
കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…