THAVANUR

” ഓൺലൈൻസ് വൈബ്സ്സ് ” ബോധവത്ക്കരണ പരിപാടി സംസ്ഥാന ബാലാവകാശ സംരക്ഷണ ചെയർമാൻ കെ .എസ്. മനോജ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

തവനൂർ | ഗ്രാമപഞ്ചായത്തും മലപ്പുറം ചൈൽഡ് വെൽഫെയർ കമ്മിറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന കുട്ടിപ്പുര ബാലസൗഹൃദ ഭവനം പദ്ധതിയുടെ ഭാഗമായി തവനൂർ ഗ്രാമപഞ്ചായത്തിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും “ഓൺലൈൻ വൈബ്സ് ” ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കുട്ടികളിൽ വ്യാപകമായി കണ്ടുവരുന്ന സ്ക്രീൻ അഡിക്ഷൻ വിഷയവുമായി ബന്ധപ്പെട്ട് കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസ് നടന്നു.ഓരോ വീടും ബാലസഹൃദമാകുന്നതിലൂടെ മാത്രമേ കുട്ടികൾ നല്ല സാമൂഹ്യബോധമുള്ള വ്യക്തികളായി മാറൂകയുള്ളൂ. ഇതിനായി നടപ്പിലാക്കുന്ന ഈ പരിപാടിയുടെ ഭാഗമായി 2025 ഫെബ്രുവരി മാസത്തിൽ പഞ്ചായത്തിലെ എല്ലാ വീടുകളിലും സർവ്വേ നടത്തുകയും ഓരോ വീടുകളിലും കുട്ടികളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും കണ്ടെത്തുകയും ചെയ്തിട്ടുള്ളത്.ഇതിനുള്ള പരിഹാരനടപടികളുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് വിവിധ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. ആദ്യഘട്ട പരിപാടിയാണ് സ്ക്രീൻ അഡിക്ഷൻ നേരിടുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ബോധവൽക്കരണം . തവനൂർ കാർഷിക എൻജിനീയറിങ് കോളേജിൽ വെച്ച് നടന്ന പരിപാടി സംസ്ഥാന ബാലാവകാശ സംരക്ഷണ ചെയർമാൻ കെ .എസ്. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് സുരേഷ് മുഖ്യാതിഥിയായിരുന്നു. ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം അഡ്വക്കേറ്റ് പി .ജാബിർ പദ്ധതി വിശദീകരണം നടത്തി. കാർഷിക കോളേജ് ഡീൻ ജയൻ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രേമലത എ .കെ, സ്ഥിരം സമിതി അധ്യക്ഷ ലിഷ. കെ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ഷീജ , വാർഡ് മെമ്പർമാരായ എം.ബാലകൃഷ്ണൻ, അബ്ദുള്ള അമ്മായത്ത്, സി.ഡബ്ലിയു.സി മെമ്പർ അഡ്വ .രാജേഷ് പുതുക്കാട്, അബ്ദുൽ ഷുക്കൂർ, പി.രഘുനാഥ് ,പി.സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button