അസ്സബാഹ് കോളേജിൽ ടോപ്പേഴ്സ് ഡേ സംഘടിപ്പിച്ചു
ചങ്ങരംകുളം : അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്ന് ഇക്കഴിഞ്ഞ യൂണിവേഴ്സിറ്റി സെമസ്റ്റർ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി ടോപേഴ്സ് ഡേ എന്നപേരിൽ പരിപാടി സംഘടിപ്പിച്ചു .
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രിൻസിപ്പൽ പ്രൊഫസർ എം എൻ മുഹമ്മദ്കോയ
അധ്യക്ഷം വഹിച്ചു .
ജോയ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഡീൻ ഡോക്ടർ കെ പി മുഹമ്മദ് ഷഫീർ പരിപാടി ഉദ്ഘാടനം ചെയ്തു .
കോളേജ് കമ്മിറ്റി പ്രസിഡൻറ് പി പി എം അഷ്റഫ്, സെക്രട്ടറി വി മുഹമ്മദുണ്ണി ഹാജി, ഡോക്ടർ എം കെ ബൈജു, കുഞ്ഞുമുഹമ്മദ് പന്താവൂർ ,പി ഈ സലാം മാസ്റ്റർ, കോളേജ് യൂണിയൻ ചെയർമാൻ സിനാജ് എന്നിവർ പ്രസംഗിച്ചു.എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾക്ക് മാനേജിങ് കമ്മിറ്റി ഏർപ്പെടുത്തിയ ക്യാഷ് അവാർഡുകൾ കെ ഹമീദ് കോക്കൂർ , ടിവി അബ്ദുറഹ്മാൻ ,എം ബി ബഷീർ ,അലി മൂക്കുതല ,വി മൊയ്തുട്ടി, മമ്മുണ്ണി വി എന്നിവർ വിതരണം ചെയ്തു.