CHANGARAMKULAM

അവാർഡ് സെറിമണി “ഹാർവസ്റ്റോറിയം” സംഘടിപ്പിച്ചു


ചങ്ങരംകുളം: 2025- 26 അധ്യയന വർഷം സംസ്ഥാന ജില്ലാ തലങ്ങളിലെ വിവിധ മത്സരങ്ങളിൽ മികവ് തെളിയിച്ച ഇർശാദ് ഇംഗ്ലീഷ് സ്കൂളിലെ കലാ കായിക പ്രതിഭകൾക്കുള്ള അവാർഡ് ദാനം “ഹാർവസ്റ്റോറിയം” ഇർശാദിൽ നടന്നു.
ജില്ലാ പഞ്ചായത്ത് അംഗം അഷ്ഹർ പെരുമുക്ക് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർമാരായ അഡ്വ. നിയാസ് പള്ളിക്കര,ഹസീബ് കോക്കൂർ,അശ്വതി സന്തോഷ്,സജ്ന ഫിറോസ് അവാർഡുകൾ വിതരണം ചെയ്തു.

കെ സിദ്ധീഖ് മൗലവി അയിലക്കാട് അധ്യക്ഷത വഹിച്ചു.എം പി ഹസൻ ഹാജി, പി പി നൗഫൽ സഅദി ,കെ എം ശരീഫ് ബുഖാരി, കെ പി എം ബഷീർ സഖാഫി , പി മുഹമ്മദ് സലീം പ്രസംഗിച്ചു.
ലൈറ്റ് അപ്പോൻ ലൈറ്റ് ഖുർആൻ കോണ്ടസ്റ്റ്, സി ബി എസ് ഇ – ഐ എ എം ഇ സംസ്ഥാനതല ആർട്സ് ഫെസ്റ്റ്, റീജിയണൽ അത്‌ലറ്റിക് മീറ്റ്, ജില്ലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്, വി വി എം സ്കോളർഷിപ്പ്, സ്മാർട്ട് സ്കോളർഷിപ്പ്, ഫൺ മേത്ത് സൗത്ത് സോൺ കോമ്പറ്റീഷൻ, ഓൾ കേരള അൺറൈറ്റഡ് ചെസ്റ്റ് ചാമ്പ്യൻഷിപ്പ്, യൂണിവേഴ്സൽ റെക്കോർഡ് ഫോറം ലാർജ്സ്റ് കരാട്ടെ പെർഫോമൻസ് അവാർഡ്, സി ബി എസ് ഇ റീജിയണൽ സയൻസ് എക്സിബിഷൻ, യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം, ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ സ്കോളർഷിപ്പ്, സീ ക്യു ഗ്രേഡ് സ്ട്രീം തുടങ്ങിയവയിലും സംസ്ഥാന, ജില്ലാ തല മത്സരങ്ങളിലും വിജയം കൈവരിച്ചവർക്കുള്ള അവാർഡകളാണ് ചടങ്ങിൽ വിതരണം ചെയ്യപ്പെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button