തിരുവനന്തപുരം: സംസ്ഥാനത്ത് മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നത് വിലക്കി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകള്‍ 2024 -25 അധ്യായന വർഷവും കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു.കമ്മിഷൻ ചെയർപേഴ്സണ്‍ കെ.വി.മനോജ് കുമാർ അംഗം ഡോ.വില്‍സണ്‍ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കൃത്യമായി പരിശോധിക്കണമെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്കൂളുകള്‍ ഹൈക്കോടതി വിധി നടപ്പാക്കുന്നു എന്ന് ബന്ധപ്പെട്ട റീജണല്‍ ഓഫീസർമാരും ചെയർമാനും ഉറപ്പുവരുത്തണമെന്നും ഉത്തരവിലുണ്ട്.
ബാലാവകാശ കമ്മീഷന്റെ ഉത്തരവു പ്രകാരം സ്വകാര്യ ട്യൂഷൻ സെന്ററുകളുടെ സമയക്രമം രാവിലെ 7. 30 മുതല്‍ 10. 30 വരെ എന്നത് ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവിക്കും കമ്മീഷൻ നിർദ്ദേശം നല്‍കി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉത്തരവ് നടപ്പാക്കി 15 ദിവസത്തിനകം കമ്മിഷന് റിപ്പോർട്ടു നല്‍കണമെന്നാണ് നിർദേശം.
നാളെ ഉച്ചയോടെ സ്രവ പരിശോധനാഫലം പുറത്തുവന്ന ശേഷം മാത്രമേ രോഗം സ്ഥിരീകരിക്കുകയുള്ളൂ കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ സംശയം. മലപ്പുറം…
എടപ്പാൾ: യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാറഞ്ചേരി സ്വദേശി റഹീം മേച്ചേരി (45) ആണ് തൂങ്ങി മരിച്ച നിലയിൽ…
ഒളിവിലുള്ള ഐബി ഉദ്യോഗസ്ഥനെ കണ്ടാത്താന്‍ കഴിയാതെ പൊലീസ്.. തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ സഹപ്രവര്‍ത്തകനും സുഹൃത്തുമായ…
ദമാം | ഹൃദയാഘാതം മൂലം മലപ്പുറം എടപ്പാള്‍ സ്വദേശി മലയാളി സഊദിയിലെ അബഹയില്‍ മരിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ കോസ്റ്റര്‍…
ആലത്തിയൂർ: ഭരണഭൂരിപക്ഷം ഉപയോഗിച്ച് പാര്‍ലിമെന്റ് പാസാക്കിയെങ്കിലും ഭരണഘടനാ വിരുദ്ധവും മതസ്വാതന്ത്ര്യ ലംഘനവുമായ വഖഫ് ഭേദഗതി നിയമം അംഗീകരിക്കില്ലെന്ന് പി.ഡി.പി. സംസ്ഥാന…
പൊന്നാനി: മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിയും, കരിമണൽ കമ്പനിയായ സിഎംആർൽ ഉും കോടികളുടെ വെട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് എസ്എഫ്ഐഒ കുറ്റപത്രം…