അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റിൻ്റെ എടപ്പാൾ ഉപജില്ല തല മത്സരം തൃക്കണാപുരം എഎൽപി സ്കൂളിൽ നടന്നു

എടപ്പാൾ: കെ.എ.ടി എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ അലിഫ് ക്ലബ്ലിൻ്റെ നേതൃത്വത്തിൽ നടത്തി വരുന്ന അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റിൻ്റെ എടപ്പാൾ ഉപജില്ല തലമത്സരം തൃക്കണാപുരം എ.എൽ പി സ്കൂളിൽ നടന്നു.നാല് കാറ്റഗറിയിലായി സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ഇരുന്നൂറോളം മത്സരാർത്ഥികളാണ് ഉപജില്ലയിൽ പങ്കെടുത്തത്.വിദ്യാർത്ഥികളുടെ ഭാഷാപരമായ ഉന്നതിക്കും വികാസത്തിനും വേണ്ടിയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.എൽ പി വിഭാഗത്തിൽ ഐഷ മെഹ്റിൻ (എ എൽ പി എസ് ചിയാനൂർ),ഫാത്തിമ സഹ്‌റ കെ കെ ( ജിഎച്ച്എസ്എസ് കോക്കൂർ )ഫാത്തിമ മർജാന സിഎം ( ജിഎൽപിഎസ് മറവഞ്ചേരി)എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയപ്പോൾ യുപി വിഭാഗത്തിൽ റിയ നസ്റിൻ കെ വി (സിപിഎം യുപി വട്ടംകുളം) ഒന്നാം സ്ഥാനവും ആയിഷ (മോഡേൺ എച്ച്എസ്എസ് പോട്ടൂർ) രണ്ടാം സ്ഥാനവും മുഹമ്മദ് മിർസബ് (എം വി എം വളയംകുളം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ഹൈസ്കൂൾ വിഭാഗത്തിൽ ജിഎച്ച്എസ്എസ് കാടഞ്ചേരിയിലെ മുഹമ്മദ് ലുബൈബ് ഒന്നാം സ്ഥാനവും ഡിഎച്ച്എസ്എസ് എടപ്പാളിലെ ഫാത്തിമ ഹന എം രണ്ടാം സ്ഥാനവും കെ എം ജി വി എച്ച്എസ്എസ് തവനൂരിലെ ഫാത്തിമ ഷിഫ്ലി എൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ഹയർസെക്കൻഡറി വിഭാഗത്തിൽ ഫാത്തിമ ഹന്ന കെ പി ഡി എച്ച് എച്ച് എസ് എസ് എടപ്പാൾ, അംന പി എൻ ജി എച്ച്എസ്എസ് എടപ്പാൾ, അഫ്ലഹ് അബ്ദുൽ അസീസ് എംവി എം വളയംകുളം എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.സമ്മാന ദാന ചടങ്ങ് എടപ്പാൾ ബ്ലോക്ക് മെമ്പർ സി.എം മുഹമ്മദ് അക്ബർ ഉദ്ഘാടനം ചെയ്തു.കെ. എ.ടി എഫ് മുൻ സംസ്ഥാന പ്രസിഡൻ്റ് ഇബ്രാഹിം മുതൂർ ഭാഷാ അനുസ്മരണ പ്രഭാഷണം നടത്തി.ബഷീർ തൃപ്പാ ലൂർ കെ വി മുഹമ്മദ് മാസ്റ്റർ , ഫൈസൽ ബാബു,ഉണ്ണി കൃഷ്ണൻ മാസ്റ്റർ,അനീസ് കെ എ, നൂർജഹാൻ പി, ഉബൈദ് വി,അബ്ദുൽ ജലീൽ പി, ഹബീബ് റഹ്മാൻ ടിവി എന്നിവർ പങ്കെടുത്തു കൊണ്ട് സംസാരിച്ചു.മുഹമ്മദ് ഷരീഫ് സി കെ,സക്കീന,സുഹ്‌റ,ഫാത്തിമ ഫൈസൽ സി.വി,അഷ്റഫ്,റഫീഖ്,മുൻസിന,ജംഷിയസെറീന. വി. വി,ഷാലി കെ,അബൂബക്കർ,ഇന്ദു,എന്നിവർ നേതൃത്വം നൽകി.













