പൊന്നാനി പേരുപോലെതന്നെ വെറൈറ്റിയാണ് അട്ടപ്പാടി സോലൈ മിലൻ. ചെറുധാന്യങ്ങൾകൊണ്ടുള്ള ഉപ്പുമാവും ചിക്കനും ചേർത്തുള്ളതാണ് വിഭവം. തേങ്ങ, അയമോദകം, ത്രിഫലി, കാട്ടുനെല്ലിക്ക, ചെറിയ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, ഉണക്ക കുരുമുളക്, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് ചുട്ടെടുക്കുന്ന കോഴിയിറച്ചി കൂവ ഇലയിൽ പൊതിഞ്ഞ് ആവിയിൽ വേവിച്ചാണ് തയ്യാറാക്കുന്നത്. എണ്ണ കുറച്ചുമാത്രംമതി. ചാമ അരിയിൽ തയ്യാറാക്കിയ ഉപ്പുമാവും ഊര് കാപ്പിയുമുണ്ട്. ഇതെല്ലാമുള്ള കോംബോ പാക്കിന് 190 രൂപയാണ് വില. അട്ടപ്പാടി കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ കുടുംബശ്രീ പരിശീലന സ്ഥാപനമായ ഐഫ്രം ടീമിന്റെ റിസർച്ച് വിങ് ആണ് അട്ടപ്പാടിയിലെ പരമ്പരാഗത രുചിക്കൂട്ട് എത്തിച്ചത്