
എടപ്പാൾ | നവീകരിച്ച അയിലക്കാട് കോട്ട മുക്ക് റോഡ് എം എൽ എ ഡോ.കെ ടി ജലീൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. പൊന്നാനി ബ്ലോക്ക് വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് ആർ ഗായത്രി വാർഡ് മെമ്പർ ജനത മനോഹരൻ തുടങ്ങിയവർ സംസാരിച്ചു. കെടി ജലീൽ എം എൽ എ അനുവദിച്ച 35 ലക്ഷം ഉപയോഗിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിച്ചത്.
