PONNANI
അമ്മ അറിയാൻ’ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു


എരമംഗലം:സൈബർ ലോകത്തെ സുരക്ഷിത ജീവിതം ലക്ഷ്യമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ലിറ്റിൽ കൈറ്റ്സ് വഴി പൊതുവിദ്യാലയങ്ങളിൽ രക്ഷിതാക്കൾക്കായി നടത്തുന്ന ‘അമ്മ അറിയാൻ ബോധവത്കരണ ക്ലാസ്സ് പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി.സ്കൂളിൽ സംഘടിപ്പിച്ചു. സ്കൂളിൽ നടന്ന ബോധവത്കരണ ക്ലാസ്സ് സ്കൂൾ പ്രഥമാധ്യാപിക വി.ജെ. ജെസ്സി ടീച്ചർ ഉദ്ഘാടനം ചെയ്തു.പി.ടി.എ. പ്രസിഡന്റ് ഫാറൂഖ് വെളിയങ്കോട് അധ്യക്ഷത വഹിച്ചു.പുതുപൊന്നാന്നാനി എം.ഐ. ഗേൾസ് സ്കൂൾ അധ്യാപിക എം. ഷഹനാസ് ടീച്ചറുടെ നേതൃത്വത്തിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥികളായ തൽമിയ, ദിയ, സന, നദ എന്നിവർ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. ആതിര ടീച്ചർ,പി.ടി.എ.എക്സിക്യൂട്ടീവ് അംഗം ഷൗഖിന തുടങ്ങിയവർ പ്രസംഗിച്ചു
