EDAPPAL

അമ്പിളിക്കമ്പത് സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് സമാപനമാകുന്നു

എടപ്പാൾ: വട്ടംകുളത്തിൻ്റെ സർഗ്ഗാഭിമാനമായ അമ്പിളി കലാസമിതിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ മെയ് 9, 10 തിയ്യതികളിൽ സംഘടിപ്പിക്കുന്ന നൃത്തോത്സവം, നാടകോത്സവം എന്നിവയോടെ സമാപിക്കും.
2024 ഒക്ടോബറിൽ തവനൂർ എം.എൽ.എ. കെ ടി ജലീൽ ഉദ്ഘാടനം ചെയ്ത ജൂബിലി ആഘോഷത്തിൽ .സാംസ്കാരിക ഘോഷയാത്ര,ഏക പാത്ര നാടകങ്ങൾ, അമ്പിളിയുടെ നാടകം,വയലാർ സ്മൃതി സന്ധ്യ, ഹിന്ദുസ്ഥാനി – കർണാടിക് ഉപകരണസംഗീത സമന്വയം, കേരളിയ വാദ്യകലാമേളം, ഗാനമേള, വർണ്ണമേളം ചിത്രകല ക്യാമ്പ്, ഹ്രസ്വ ചലചിത്ര മേള തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു
മെയ് 9 ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി സമാപന പരിപാടികൾ ഉദ്ഘാടനം ചെയ്യും. തുടർന്ന് സർഗ്ഗചന്ദ്രിക, നൃത്ത തരംഗം, ഭരതനാട്യം, മോഹിനിയാട്ടം കുച്ചിപ്പുടി, കേരളനടനം, സെമി ക്ലാസിക്കൽ ഡാൻസ് , കാവ്യ ശിൽപം നൃത്ത ശിൽപം, ഫ്യൂഷൻ ഡാൻസ് എന്നിവ അവതരിപ്പിക്കും തുടർന്ന് സർഗ്ഗചന്ദ്രിക, നൃത്ത തരംഗം, ഭരതനാട്യം, മോഹിനിയാട്ടം കുച്ചിപ്പുടി, കേരളനടനം, സെമി ക്ലാസിക്കൽ ഡാൻസ് , കാവ്യ ശിൽപം നൃത്ത ശിൽപം, ഫ്യൂഷൻ ഡാൻസ് എന്നിവ അവതരിപ്പിക്കും
മെയ് 10 ന് സ്വാഗത സംഘം ചെയർമാൻ ആലങ്കോട് ലിലാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വെച്ച് പ്രൊഫ: എം.എം. നാരായണൻ നാടകോത്സവം ഉദ്ഘാടനം ചെയ്യും. പ്രശസ്ത നാടക പ്രവർത്തക ശ്രീജ ആറങ്ങോട്ട്കര അവതരിപ്പിക്കുന്ന മണ്ണാത്തി തെയ്യം, ഫാറൂഖ് മുല്ലപ്പൂ അവതരിപ്പിക്കുന്ന ഇരുട്ടിൻ്റെ ആത്മാവ് എന്നീ ഏകപാത്ര നാടകങ്ങൾ അവതരിപ്പിക്കും. തുടർന്ന് അമ്പിളി കലാസമിതിക്ക് വേണ്ടി സൂരജ് പി.എൻ ,രമ കെ.വി എന്നിവർ ചേർന്ന് എഴുതി സി.എം നാരായണൻ സംവിധാനം ചെയ്ത കലുങ്ക് എന്ന നാടകവും അരങ്ങേറും.
ആലങ്കോട് ലീലാകൃഷ്ണൻ ചെയർമാനും അമ്പിളി കലാസമിതി സെക്രട്ടറി ടി.വി. ജയപ്രകാശ് ജനറൽ കൺവീനറുമായ സ്വാഗതസംഘത്തിൻ്റെ നേതൃത്വത്തിലാണ് ജൂബിലി ആഘോഷങ്ങൾ സംഘടിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button