Categories: KUTTIPPURAM

അമാന ആശുപത്രിയിലെ നഴ്സുമാരുടെ താമസം പരിതാപകരം;പൊലിസിൻ്റെ പരിശോധനയിലാണ് കണ്ടെത്തൽ

കുറ്റിപ്പുറം:അമാന ആശുപത്രിയിലെ നഴ്സുമാരും ജീവനക്കാരും താമസിക്കുന്നത് സങ്കടകരവും പരിതാപകരവുമായ അവസ്ഥയിലാണെന്ന് പൊലിസിൻ്റെ കണ്ടെത്തൽ.ആശുപത്രിയിലെ നേഴ്‌സ് കോതമംഗലം പാലാരിമംഗലം സ്വദേശിനി അമീന മരിച്ച സംഭവത്തിൽ കേസന്വേഷണ ത്തിൻ്റെ ഭാഗമായി തിരൂർ ഡി.വൈ.എസ്.പി പ്രേമാനന്ദൻ്റെ നേതൃത്വത്തിൽ  താമസസ്ഥലത്ത് നടത്തിയ പരിശോധനയിലാണ്  വേദനാജനകമായ അവസ്ഥയിലാണ് നഴ്സുമാരും ജീവനക്കാരും താമസിക്കുന്നതെന്ന് പൊലിസ് കണ്ടെത്തിയത്. ഇന്നലെ രാവിലെ 10 മണിക്ക് ആശുപത്രിയിൽ പരിശോധന നടത്തിയ പൊലിസ് അമീനയെ അബോധാവസ്ഥയിൽ കണ്ടെത്തിയ മുറി വിശദ്ധമായി   പരിശോധിച്ചു.ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ ആശുപത്രിയിലെ ജീവനക്കാരുടെ മൊഴിയെടുത്തു. ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും ജീവനക്കാരുടെയും മൊഴിയെടുക്കൽ വരും ദിവസങ്ങളിലും തുടരും.ഡി.വൈ.എസ്.പി പ്രേമാനന്ദന്റെ നേതൃത്വത്തിൽ അമീനയുടെ മാതാപിതാക്കളുടെ മൊഴിയെടുക്കും. ഇതിനായി നാളെ  ഡി.വൈ.എസ്.പി ഓഫിസിലെത്താൻ കുടുംബത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രിയിൽ നിന്ന് പൊലിസ് ശേഖരിച്ച സി.സി.ടി.വിയുടെ പരിശോധനകൾ പൂർത്തീകരിച്ചിട്ടുണ്ട്.അതേസമയം ആരോപണവിധേയനായ മുൻ മാനേജർ എൻ.അബ്ദുൽറഹ്‌മാനെതിരേ കേസെടുക്കുന്ന കാര്യത്തിൽ പൊലിസ് എല്ലാ വശങ്ങളും പരിശോധിച്ചായിരിക്കും  തീരുമാനമെടുക്കുക.തിടുക്കത്തിൽ കേസെടുക്കേണ്ടതില്ലെന്നാണ് പൊലിസ് വിലയിരുത്തൽ. കുറ്റാരോപിതനെതിരേ കേസെടുക്കാത്തതിൽ വ്യാപക പ്രതിഷേധമാണ് പൊലിസിനെതിരേ ഉയർന്നിട്ടുളളത്.കുറ്റിപ്പുറം സി.ഐ കെ.നൗഫൽ, ഡി.വൈ.എസ്.പി ഓഫിസിലെ എസ്.ഐ നവീൻ എന്നിവരും അന്വേഷണസംഘത്തിലുണ്ട്. 

Recent Posts

എരുമപ്പെട്ടി എയ്യാൽ സ്വദേശിനിയായ വിദ്യാർത്ഥിനി കോളേജിൽ കുഴഞ്ഞ് വീണ് മരിച്ചു

എരുമപ്പെട്ടി:എയ്യാൽ സ്വദേശിനിയായ വിദ്യാർത്ഥിനി കോളേജിൽ കുഴഞ്ഞ് വീണ് മരിച്ചു.കുത്ത്കല്ല് ഒലക്കേങ്കിൽ ഔസേഫ് മകൾ കൃപ (21) ആണ് മരിച്ചത്. തൃശൂർ…

1 hour ago

സി പി ഐ എം ചെറവല്ലൂർ ബ്രാഞ്ച് കമ്മറ്റി വിഎസ് സർവകക്ഷി അനുശോചനം ചേർന്നു

ചങ്ങരംകുളം:സി പി ഐ എം ചെറവല്ലൂർ ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ സഖാവ് വി എസ്…

1 hour ago

വോട്ടെണ്ണുംമുൻപ് മുഖ്യമന്ത്രിയായ വി.എസ്

എടപ്പാൾ : അച്യുതാനന്ദൻ മുഖ്യമന്ത്രിയായ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണുംമുൻപ് അദ്ദേഹത്തെ ജനങ്ങൾ മുഖ്യമന്ത്രിയാക്കിയ സംഭവം എടപ്പാളുകാർ ഇപ്പോഴും ഓർക്കുന്നു. തിരഞ്ഞെടുപ്പുകഴിഞ്ഞ് വോട്ടെണ്ണാൻ…

1 hour ago

കുറ്റിപ്പുറത്ത് റോഡിലെ കുഴികൾ നികത്തി നാട്ടുകാർ

കുറ്റിപ്പുറം : ഗ്രാമ പഞ്ചായത്തിന്റെയും പിഡബ്ല്യുഡിയുടെയും റോഡിലുള്ള കുഴികൾ മാസങ്ങളായി നികത്താതിരുന്ന സാഹചര്യത്തിൽ കുറ്റിപ്പുറം ടൗണിലെ യുവാക്കൾ രംഗത്തിറങ്ങി കുഴികൾ…

2 hours ago

‘’ലിറ്റിൽ സ്കോളർ 2025’’ പൂക്കരത്തറ എ.എം.എൽ.പി സ്കൂളിൽ : അറിവിനപ്പുറം തിരിച്ചറിവു നൽകുന്ന ചോദ്യങ്ങളുമായി വീണ്ടും

ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് 2004 മുതൽ വിജയകരമായി നടന്നുവരുന്ന 'ലിറ്റിൽ സ്കോളർ' വിജ്ഞാനോത്സവം മെഗാ ക്വിസ് ഈ വർഷവും ഓഫ്‌ലൈനായി…

2 hours ago

കേരളത്തിന്റെ വിപ്ലവ നായകൻ ഒടുവിൽ നിത്യതയിലേക്ക് മടങ്ങി

കേരളത്തിന്റെ വിപ്ലവ നായകൻ ഒടുവിൽ നിത്യതയിലേക്ക് മടങ്ങി. കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ ഇനിയൊരു…

2 hours ago