CHANGARAMKULAM
അപൂർവ്വ നേട്ടങ്ങളുമായി റെക്കോർഡ് തീർത്ത നാലര വയസ്സുകാരനെ അനുമോദിച്ചു


എടപ്പാൾ:ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും കലാം വേൾഡ് റെക്കോർഡും കരസ്ഥമാക്കി അപൂർവ്വ നേട്ടം കൈവരിച്ച നാലര വയസ്സുകാരനെ അനുമോദിച്ചു.195രാജ്യങ്ങളുടെ ഫ്ലാഗുകൾ 2 മിനിറ്റും 9 സെക്കൻഡ് കൊണ്ടും തിരിച്ചറിയുകയും രണ്ട് മിനിറ്റും 10 സെക്കൻഡ് കൊണ്ട് 200 രാജ്യങ്ങളെ തിരിച്ചറിഞ്ഞതിനും ആണ് കുമരനെല്ലൂർ പാടത്ത് താമസിക്കുന്ന പപ്പാലി ഹൗസിൽ അലിമോൻ സഫീല ദമ്പതികളുടെ മകൻ ആദം അലി മികച്ച നേട്ടത്തിന് അർഹനായിരിക്കുന്നത്.കേരള ഫ്ലോറിൻ ട്രേഡ് യൂണിയൻ (KFTU) പാലക്കാട് ജില്ല തൃത്താല മണ്ഡലം ഈ പ്രതിഭാശാലിയെ ആദരിച്ചു
സംസ്ഥാന പ്രസിഡണ്ട് ഹംസ ചങ്ങരംകുളം ഷാൾ അണിയിക്കുകയും മണ്ഡലം പ്രസിഡണ്ട് ശ്രീ വേലായുധൻ ഈ കുഞ്ഞുപ്രതിഭക്ക് മെമെന്റോ നല്കുകയും പാലക്കാട് ജില്ലാ പ്രസിഡണ്ട് രാജേ പ്രസാദ് ആനക്കര മുതലായ നേതാക്കൾ പങ്കെടുക്കുകയും ചെയ്തു
