Local news

അപകടത്തിൽ മരിച്ച അസം സ്വദേശികളുടെ മൃതദേഹം വളാഞ്ചേരിയിൽ ഖബറടക്കി

വളാഞ്ചേരി: വാഹനാപകടത്തിൽ മരിച്ച അന്തർസംസ്ഥാന തൊഴിലാളികൾക്ക് ഖബറിടമൊരുക്കി വളാഞ്ചേരി കോട്ടപ്പുറം മഹല്ല് കമ്മിറ്റി. വളാഞ്ചേരി-പെരിന്തൽമണ്ണ റോഡിൽ കോതേ തോട് പാലത്തിന് സമീപം ബുധനാഴ്ചയുണ്ടായ അപകടത്തിലാണ് രണ്ട് യുവാക്കൾ മരിച്ചത്. വേങ്ങരയിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന അസം സ്വദേശികളായ രാഹുൽ അമീൻ (28), അമീറുൽ ഇസ്‍ലാം (27) എന്നിവരുടെ മൃതദേഹങ്ങളാണ് വ്യാഴാഴ്ച മറവ് ചെയ്തത്.

യുവാക്കൾ കോൺക്രീറ്റ് പ്രവൃത്തികൾ കഴിഞ്ഞ് ബൈക്കിൽ തിരിച്ച് പോകുമ്പോഴായിരുന്നു അപകടം. മഞ്ചേരി മെഡിക്കൽ കോളജിലെ പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കളുമായി നടത്തിയ ചർച്ചക്കൊടുവിൽ കോട്ടപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കാൻ തീരുമാനിക്കുകയായിരുന്നു. ഖബറടക്കാൻ അനുമതി നൽകിയുള്ള രേഖകൾ അസമിലെ ഇവരുടെ മഹല്ലിൽ നിന്ന് കോട്ടപ്പുറം മഹല്ലിന് ലഭിച്ചു. തുടർന്ന് വൈകീട്ട് 5.30ഓടെയാണ് കോട്ടപ്പുറം മഹല്ലിൽ ഖബറടക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button