PONNANI

അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റണം: പൊന്നാനി നഗരസഭ

പൊന്നാനി: മഴതുടങ്ങും മുമ്പ് അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ച്മാറ്റാൻ നിർദേശിച്ച് പൊന്നാനി നഗരസഭ. സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് നില്‍ക്കുന്ന മരങ്ങള്‍ മുറിഞ്ഞു വീണ് ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാന്‍ വേണ്ടിയാണ് നഗരസഭയുടെ അറിയിപ്പ്.

മരങ്ങളുടെ ഉടമസ്ഥര്‍ കാലവർഷം എത്തുന്നതിനുമുമ്പ് സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മരങ്ങള്‍ മുറിച്ചു മാറ്റി അപകട സാധ്യത ഒഴിവാക്കണം , മരങ്ങള്‍ മുറിച്ചു മാറ്റതെ ഉണ്ടാകുന്ന എല്ലാ നാശ നഷ്ട്ടങ്ങള്‍ക്കും ദുരന്ത നിവാരണ നിയമം 2005 സെഷന്‍ 30 (2)(v) പ്രകാരം മരങ്ങളുടെ ഉടമസ്ഥര്‍ മാത്രമായിരിക്കും ഉത്തരവാദിത്തമെന്നും പൊന്നാനി നഗരസഭ സെക്രട്ടറി പുറത്തിറങ്ങിയ അറിയിപ്പിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button