Categories: MALAPPURAMPONNANI

അന്താരാഷ്ട്ര വനിതാ ദിന ആഘോഷവും വനിതകൾക്ക് സൗജന്യ ചികിത്സയുമായി പൊന്നാനി ചന്തപ്പടിയിലെ ബെൻസി പോളി ക്ലീനിക്ക്

പൊന്നാനി: അക്ബർ ഗ്രൂപ്പിൻ്റെ പൊന്നാനി ചന്തപ്പടിയിലെ ബെൻസി പോളിക്ലീനിക്കിൽ അന്താരാഷ്ട്ര വനിതാ ദിനം വിപുലമായി ആഘോഷിച്ചു.
വ്യത്യസ്തമായ പരിപാടികളാണ് ചന്തപ്പടി ബെൻസി പോളി ക്ലീനിക്കിൽ സംഘടിപ്പിച്ചത്. നഗരസഭാ കൗൺസിലർ ഷബ്ന ആസ്മി പരിപാടികൾ ഉദ്ഘാടനം ചെയ്തു. റിട്ടയേർഡ് മെഡിക്കൽ ഓഫീസർ ഡോക്ടർ പി കെ ആശ, സ്ത്രീ സംരഭക സുനീറ എന്നിവരെ ആദരിച്ചു. ഫാത്തിമ ജാസ്മിൻ അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർ ഹസീന കെ എം , റിനി അനിൽകുമാർ, പി വി അയൂബ്, കർമ്മ ബഷീർ, എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. രശ്മി കെ സ്വാഗതവും ഷഹനാസ് നന്ദിയും പറഞ്ഞു. വനിതകൾക്ക് വനിതാ ഡോക്ടർമാരുടെ ചികിത്സാ സേവനം സൗജന്യമായിരുന്നു. സ്നേഹ മധുര വിതരണവും നടന്നു ക്ലീനിക്കിൻ്റെ ഇന്നത്തെ മുഴുവൻ പ്രവർത്തനങ്ങളും വനിതകളാണ് ഏറ്റെടുത്തത്.

Recent Posts

താനൂരിലെ പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്’; ശക്തമായ നിയമനടപടിയെന്ന് പൊലീസ്

മലപ്പുറം: താനൂരിൽ നിന്ന് കാണാതാവുകയും പിന്നീട് മുംബൈയിൽ നിന്ന് കണ്ടെത്തുകയും ചെയ്ത പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച…

4 minutes ago

അസ്സബാഹ് കോളേജിൽ വെബിനാർ

വനിതാദിനത്തോടനുബന്ധിച്ച് അസ്സബാഹ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം വെബിനാർ (08-03-25 ശനിയാഴ്ച) സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: മുഹമ്മദ്കോയ എം. എൻ.…

12 minutes ago

സമൂഹത്തെ കാർന്നുതിന്നുന്ന മയക്കുമരുന്ന് വിപത്തിനെതിരേ കൈകോർക്കാം

കുറ്റിപ്പുറം : പൂരനഗരിയിൽ ലഹരിവിരുദ്ധ സദസ്സൊരുക്കി ക്ഷേത്ര ഭരണസമിതി. ഞായറാഴ്ച ആരംഭിച്ച കുറ്റിപ്പുറം നൊട്ടനാലുക്കൽ ഭഗവതീക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് എക്സൈസ് വകുപ്പുമായി…

2 hours ago

കാർ ഓടിക്കുന്നതിനിടെ യുവാവിന് ദേഹാസ്വാസ്ഥ്യം; നിയന്ത്രണംവിട്ട കാർ റോഡരികിലെ വൈദ്യുതിത്തൂണിലിടിച്ചു

കുറ്റിപ്പുറം : കാർ ഓടിക്കുന്നതിനിടെ യുവാവിന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് കാർ നിയന്ത്രണംവിട്ട് റോഡരികിലെ വൈദ്യുതിത്തൂണിലിടിച്ചു. ഞായറാഴ്ച രാവിലെ 10.30-ന് ചെമ്പിക്കലിലാണ്…

2 hours ago

മൂന്ന് വര്‍ഷത്തില്‍ 65 ലക്ഷം രൂപയുടെ കടബാധ്യത; വരുത്തിവച്ചത് അമ്മയെന്ന് അഫാൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലപാതക കേസില്‍ പ്രതി അഫാന്റെ കുടുംബത്തിന് എങ്ങനെ 65 ലക്ഷം രൂപ കടം വന്നുവെന്ന് അന്വേഷിക്കാനൊരുങ്ങി പോലീസ്.2021ന്…

2 hours ago

ബിയ്യം കായലോരത്ത് ഹെൽത്ത് പാർക്ക് യാഥാർത്ഥ്യമായി.

മുൻ എം.പി ഇ.ടി മുഹമ്മദ് ബഷീറിൻ്റെ എം.പി ഫണ്ടിൽ നിന്നും 7.50 ലക്ഷം രൂപ ചെലവിലാണ് പാർക്ക് നിർമ്മിച്ചത് പൊന്നാനി…

2 hours ago