അന്താരാഷ്ട്ര യോഗ ദിനം ;വട്ടംകുളം പഞ്ചായത്തും, ആയുഷ് വകുപ്പും സംയുക്തമായി നടത്തുന്ന “ആയുഷ് യോഗ ക്ലബ് “പ്രവർത്തനമാരംഭിച്ചു


എടപ്പാൾ : വട്ടംകുളം പഞ്ചായത്തും, ആയുഷ് വകുപ്പും സംയുക്തമായി നടത്തുന്ന “ആയുഷ് യോഗ ക്ലബ് “പ്രവർത്തനമാരംഭിച്ചു, ആരോഗ്യമുള്ള മനസ്സും ശരീരവും നില നിറുത്തുന്നതിനും, പരിപാലിക്കുന്നതിന്നു വേണ്ടിയും ശാസ്ത്രീയമായ രീതിയിൽ യോഗ ക്ലാസുകൾ നടത്തിയിരുന്നു, തുടർന്നും ആയുഷ് മായി ചേർന്നു വളരെ നല്ല രീതിയിൽ എല്ലാ വാർഡുകളിലും യോഗ ക്ലബ്ബുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായിട്ടാണ് വട്ടംകുളം പഞ്ചായത്തിലെ രണ്ടാം വാർഡിലെ ലെവൻഡർ യോഗ സെന്റർ കൊട്ടീരി, റമീല മാണൂരി ന്റെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിക്കുന്നത്,പ്രവർത്തി ഉദ്ഘാടനത്തിന്റെ ഭാഗമായി ആയുർവേദ ഡോക്ടർ ശുഭ സ്വാഗതം പറഞ്ഞു, റമീല മാണൂർ അധ്യക്ഷയായിരുന്നു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മജീദ് കഴുങ്കിൽ ഉദ്ഘാടനം നിർവഹിച്ചു, dr ആതിര യോഗ പരിചയപ്പെടുത്തി,സ്ത്രീ ശൿതീകരണത്തിന്റെ ഭാഗമായി നടത്തുന്ന ഇത്തരം പരിപാടികൾ, ഇന്നത്തെ കഴിവുകളും, സമയവും ഉപയോഗപ്പെടുത്തി, നാളേക്കുള്ള കരുതാർജിക്കാൻ കഴിയട്ടെ എന്ന് മജീദ് കഴുങ്കിൽ പ്രത്യാശ പ്രഘടിപ്പിച്ചു,2015 ഇൽ ഐക്യ രാഷ്ട്രസഭയിലുൾപ്പെട്ട മിക്ക രാജ്യങ്ങളും ഏറ്റെടുത്ത യോഗ ഇന്ത്യയുടെ മഹത്തായ സംഭവനയാണെന്നു നമുക്ക് അഭിമാനിക്കാം, ഹോമിയോ ഡോക്ടർ ഷീന, ശാന്തമാധവൻ (മെമ്പർ )എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
