EDAPPALLocal news
അന്താരാഷ്ട്ര യോഗദിനം ഐഡിയൽ സ്റ്റുഡൻസ് പോലീസ് കേഡറ്റ്കൾ യോഗ പരിശീലനത്തിൽ


എടപ്പാൾ:അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് കടകശ്ശേരി ഐഡിയൽ ക്യാമ്പസ്സിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ യോഗ ദിനാചരണം.കുറ്റിപ്പുറം സബ് ഇൻസ്പെക്ടറും യോഗ അസോസിയേഷൻ മലപ്പുറം ജില്ലാ പ്രസിഡന്റുമായ വാസുണ്ണി പ്രോഗ്രാം ഉൽഘടനം ചെയ്തു. പരിശീലകരായ വിസ്മയ, അഞ്ജന എന്നിവർ പരിശീലനങ്ങൾക്ക് നേതൃത്വം നൽകി. യോഗ അസോസിയേഷൻ ജില്ലാ ഭാരവാഹികളായ ധനജ്ഞയൻ, ധനുജ്, ഹൈസ്കൂൾ എച്ച് എം ചിത്ര ഹരിദാസ്, സിന്ധു ദിനേശ്, ജ്യോതിലക്ഷ്മി, ശമീർ പന്താവൂർ എന്നിവർ സംബന്ധിച്ചു.
