അനുസ്മരണ പ്രഭാഷണവും, ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നടന്നു


സിപിഐഎം നേതാവും അധ്യാപകനുമായിരുന്ന സഖാവ് ശ്രീധരൻമാസ്റ്ററുടെയും ജനകീയ ഡോക്ടർ അബ്ദുള്ളക്കുട്ടി എന്നിവരുടെ ഓർമ്മകൾ പങ്കുവെക്കാനായി ശ്രീധരൻ മാസ്റ്റർ ചാരിറ്റബിൾ ട്രസ്റ്റ്, സിപിഐഎം തലമുണ്ട ബ്രാഞ്ച് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്മൃതി സദസ്സും, അനുസ്മരണ പ്രഭാഷണവും, ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നടന്നു. ചടങ്ങിന്റെ ഉദ്ഘാടനം കായിക, വഖഫ് വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട വി. അബ്ദുറഹിമാൻ നിർവഹിച്ചു. എടപ്പാൾ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഐഎം ഏരിയ കമ്മിറ്റി അംഗവുമായ കെ. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ശ്രീധരൻമാസ്റ്റർ അനുസ്മരണ പ്രഭാഷണം കർഷകസംഘം ഏരിയ സെക്രട്ടറി ഇ.രാജഗോപാലും, ഡോ.അബ്ദുള്ളകുട്ടി അനുസ്മരണ പ്രഭാഷണം സാംസ്‌കാരിക പ്രവർത്തകൻ ടി.വി. ചന്ദ്രശേഖരൻ മാസ്റ്ററും നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. പി.പി.മോഹൻദാസ്, സിപിഐഎം എടപ്പാൾ എൽ.സി.സെക്രട്ടറി കെ. വിജയൻ, വാർഡ് മെമ്പർ എ. ദിനേഷ്, ടി.പി. ശശികുമാർ, കെ. പി. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. ടി.കെ.സൂരജ് സ്വാഗതവും ടി.പി.സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.
