അനധികൃത പലിശ ഇടപാട് ; തൃത്താല മേഖലയിൽ വ്യാപക പരിശോധന, രണ്ട് പേർക്കെതിരെ കേസെടുത്തു
![](https://edappalnews.com/wp-content/uploads/2023/07/download-3-10.jpg)
![](https://edappalnews.com/wp-content/uploads/2023/07/FB_IMG_1684432652024-1024x1024-2-1024x1024.jpg)
തൃത്താല, ചാലിശ്ശേരി പോലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് അനധികൃത പണം ഇടപാട് നടത്തുന്നവർക്കെതിരെ പരിശോധന വ്യാപകം. കേരള മണി ലണ്ടറി ആക്ട് 1958 പ്രകാരം നിയമവിരുദ്ധ പണം ഇടപാട് നടത്തുന്നവർക്കെതിരെയാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞദിവസം പട്ടിത്തറ പഞ്ചായത്തിലെ കൂടല്ലൂരിൽ നടത്തിയ പരിശോധനയിൽ മധ്യവയസ്കനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ വീട്ടിൽ നിന്ന് 11 ആധാരങ്ങളും തുകകൾ എഴുതിയ ഒപ്പിട്ട രണ്ട് ചെക്കുകളും തൃത്താല പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. ഇയാൾക്കെതിരെ കേരള മണി ലണ്ടറി ആക്ട് 1958 പ്രകാരം 3,17വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്തു. ഇതേ വകുപ്പുകൾ പ്രകാരം ശനിയാഴ്ച തിരമറ്റക്കോട് സ്വദേശിയായ മറ്റൊരു വ്യക്തിയെയും ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ആധാരവും വാഹനങ്ങളും ഈടുവെച്ച് അമിത പലിശ സമ്പാദിക്കുന്നുണ്ട് എന്ന വിവരത്തെ തുടർന്ന് ചാലിശ്ശേരി പോലീസ് നടത്തിയ പരിശോധനയിൽ 16 വാഹനങ്ങളാണ് ഇയാളിൽ നിന്ന് പോലീസ് പിടിച്ചെടുത്തത്. കേരള മണി ലെൻഡറി ആക്ട് പ്രകാരവും, അമിത പലിശ ഈടാക്കൽ നിരോധിത നിയമപ്രകാരവും ഇയാൾക്കെതിരെ ചാലിശ്ശേരി പോലീസ് കേസെടുത്തു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)