Categories: EDAPPALLocal news

അധ്യാപക അനുസ്മരണവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു

എടപ്പാൾ: നെല്ലിശ്ശേരി എ.യു.പി.എസ്. പുനര്‍ജ്ജനി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന
വാര്‍ഷിക പൊതുയോഗം പൂര്‍വ്വ അധ്യാപികരായ പി.ജി.സരസ്വതി അമ്മ ടീച്ചര്‍, എസ്.സുധാദേവി ടീച്ചര്‍ എന്നിവര്‍ക്ക് അനുസ്മരണവും സംഘടിപ്പിച്ചു. പ്രശസ്ത- സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ 36 വര്‍ഷത്തെ സുദീര്‍ഘമായ സേവനത്തിന് ശേഷം സ്കൂളില്‍ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകന്‍ അടാട്ട് വാസുദേവന്‍ മാസ്റ്റര്‍ക്ക് യാത്രയയപ്പും ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും, മൃഗ ക്ഷേമ സംരക്ഷകനായ പൂര്‍വ്വ വിദ്യാര്‍ത്ഥി ശ്രീജേഷ് പന്താവൂരിനും സ്വീകരണവും നൽകി.
കോവീഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടന്ന യോഗത്തിൽ എം.ടി.ജയകൃഷ്ണന്‍റെ അദ്ധ്യക്ഷത വഹിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ വട്ടംകുളം പഞ്ചായത്ത് പ്രസിഡന്‍റ് കഴുങ്കില്‍ മജീദ് , പൊന്നാനി ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ഗായത്രി.ആര്‍,
പൊന്നാനി ബ്ലോക്ക് അംഗം എന്‍.ആര്‍ അനീഷ്,
വട്ടംകുളം പഞ്ചായത്ത് അംഗം
ഹസൈനാര്‍ നെല്ലിശ്ശേരി എന്നിവരും ജാബി അമ്പലത്ത്, മോയ്ദു ബിന്‍ കുഞ്ഞുട്ടി,സി.വി.ഹംസത്തലി , ഫാറൂഖ് തലാപ്പില്‍ ,സി.എസ് മനോജ് മാസ്റ്റര്‍ , ടി.കെ.അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു.

Recent Posts

ഒറ്റപ്പാലത്ത് ഉത്സവപന്തൽ അഴിക്കുന്നതിനിടെ ഷോക്കേറ്റ് വീണു

എടപ്പാൾ കോലൊളമ്പ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം എടപ്പാൾ: ഒറ്റപ്പാലം പാലപ്പുറത്ത് പൂരാഘോഷത്തിന്റെ പന്തൽ അഴിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. എടപ്പാൾ കോലൊളമ്പ്…

1 hour ago

എടപ്പാളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചു

’സിസിടിവി യില്‍ കുടുങ്ങിയ മോഷ്ടാവിനായി അന്വേഷണം തുടങ്ങി എടപ്പാളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചു കടന്ന വിരുതനായി പോലീസ് അന്വേഷണം തുടങ്ങി.കഴിഞ്ഞ…

2 hours ago

വ്ളോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു; മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞതെന്ന് നിഗമനം

വ്ളോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരിച്ചു. മഞ്ചേരി കാരക്കുന്ന് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ്…

2 hours ago

വളാഞ്ചേരിയിൽ എം ഡിഎം എയുമായി രണ്ടു യുവാക്കൾ പിടിയിൽ

എടയൂർ സ്വദേശി സുഹൈൽ, കറ്റട്ടിക്കുളം സ്വദേശി ദർവേഷ് ഖാൻ എന്നിവരാണ് പിടിയിലായത്. വളാഞ്ചേരിയിൽ രണ്ടുദിവസങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ എം…

4 hours ago

കഞ്ചാവ് മിഠായി ഓണ്‍ലൈന്‍ വഴി വാങ്ങി വില്‍പ്പന; വിദ്യാര്‍ത്ഥികള്‍ പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: വയനാട് ബത്തേരിയില്‍ കഞ്ചാവ് അടങ്ങിയ മിഠായി വില്‍പ്പന നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കോളജ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. ഇവര്‍…

4 hours ago

മാലിന്യമുക്ത നവ കേരളത്തിനായി ജനകീയ കാംപയിൻ നാലു ദിവസത്തെ ശുചികരണത്തിനൊരുങ്ങി മലപ്പുറം

മലപ്പുറം ജില്ലയിൽ നാലു ദിവസത്തെ ശുചീകരണ കാംപയിന് തുടക്കമായി. ജില്ല മുഴുവൻ മാലിന്യ മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കു ചേരണമെന്ന്…

4 hours ago