Local newsMALAPPURAM
അധ്യാപകർക്ക് ഏകദിന പരിശീലനക്കളരി സംഘടിപ്പിച്ചു


എടപ്പാൾ : സിബിഎസ്ഇ മലപ്പുറം സെൻട്രൽ സഹോദയ തിരുർ റീജിയനു കീഴിൽ 9, 10 ക്ലാസുകളിലെ അധ്യാപകർക്കായി ഏകദിന പരിശീലനക്കളരി സംഘടിപ്പിച്ചു. കടകശ്ശേരി ഐഡിയൽ സ്കൂളിൽ നടന്ന ശിൽപശാലയിൽ 19 സിബിഎസ്ഇ സ്കൂളുകളിൽ നിന്നായി 150 ഓളം അധ്യാപകർ പങ്കെടുത്തു. മലയാളം, സയൻസ്, കണക്ക്, ഇംഗ്ലീഷ്, സോഷ്യൽ സയൻസ് തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളിൽ അതാത് സബ്ജക്ട് എക്സ്പേർട്ടുകൾ ആണ് ശിൽപശാലക്ക് നേതൃത്വം നൽകിയത്. ഐഡിയൽ സീനിയർ പ്രിൻസിപ്പാൾ എഫ് ഫിറോസ് ഉദ്ഘാടനം ചെയ്തു. സിബിഎസ്ഇ സ്കൂൾ പ്രിൻസിപ്പാൾ പ്രിയ അരവിന്ദ്, മലപ്പുറം സെൻട്രൽ സഹോദയ ട്രെയിനിംഗ് കോ- ഓർഡിനേറ്റർ റെജി വി ജോർജ്, മലപ്പുറം സെൻട്രൽ സഹോദയ എസ്ടിഎസ് സി കോർഡിനേറ്റർ അബ്ദുസമദ്, സിബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷൻ സെക്രട്ടറി മജീദ് ഐഡിയൽ, ഷുഹൈബ് എന്നിവർ സംസാരിച്ചു.













