അദ്ധ്യാപകനും വിദ്യാഭ്യാസപ്രചാരകനും പ്രാദേശിക ചരിത്ര കാരനും എഴുത്തുകാരനുമായ കുഞ്ഞഹമ്മദ് മാസ്റ്റർ നിര്യാതനായി
എരമംഗലം:അദ്ധ്യാപകനും വിദ്യാഭ്യാസ പ്രചാരകനും പ്രാദേശിക ചരിത്രകാരനും എഴുത്തുകാരനുമായ വെളിയങ്കോട് ഇറച്ചാട്ട് പുഞ്ചപ്പാടത്ത് ഇ.പി. കുഞ്ഞഹമ്മദ് മാസ്റ്റർ (89)നിര്യാതനായി.മാറഞ്ചേരി മാരാമുറ്റം മാനേരി എഎംഎൽപി സ്കൂളിൽ ദീർഘാകാലം അദ്ധ്യാപകനും പ്രഥമാദ്ധ്യാപകനുമായിരുന്നു. 1991 ലാണ് സർവീസിൽനിന്ന് വിരമിച്ചത്.ദീർഘാകാലം വെളിയങ്കോട് മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറിയായിരുന്നു. സ്വാതന്ത്ര്യസമര നായകനും സൂഫിയും പണ്ഡിതനുമായ വെളിയങ്കോട് ഉമർഖാസിയുടെ ആദ്യ ചരിത്രഗ്രന്ഥം പുറത്തിറക്കിയത് കുഞ്ഞഹമ്മദ് മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു. വന്നേരിനാട് പുസ്തകത്തിലും എഴുതിയിട്ടുണ്ട്.ആനുകാലിക പ്രസിദ്ധീകരണങ്ങളിലും എഴുതിയിട്ടുണ്ട്.വെളിയങ്കോട് ഉമരി ഇംഗ്ലീഷ് സ്കൂൾ ട്രസ്റ്റ് അംഗമായിരുന്നു.ആദ്യകാല മുസ്‌ലിം ലീഗ് പ്രവർത്തകനും പിന്നീട് അഖിലേന്ത്യാ ലീഗിന്റെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്.പന്താവൂർ ഇർഷാദ് മാനേജ്‌മെന്റ് അംഗമായിരുന്നു.വെളിയങ്കോട് മേഖലയിൽ സുന്നി യുവജന സംഘം പ്രവർത്തകനും ഭാരവാഹിയും പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ: പുതിയവീട്ടിൽ ആയിഷകുട്ടി. മക്കൾ: സുഹറ, അൻവർ അബ്ദുൽഖാദർ (സൗദി), മുഹമ്മദ് ബഷീർ (സിറ്റി പൾസ് വെളിയങ്കോട്), ബുഷ്‌റ തസ്‌നീം, മുഖ്ത്താർ അഹമ്മദ്(ഫോട്ടോഗ്രാഫർ).മരുമക്കൾ:അബ്ദുസ്സമദ്, സൈഫു, ഹഫ്സ, പരേതനായ അബൂബക്കർ ബാപ്പു.