MALAPPURAM
വിവാഹവേദിയിൽ പാട്ടുപാടുന്നതിനിടെ ഗായകന്റെ ‘മോക് കുഴഞ്ഞുവീഴൽ’
പാണ്ടിക്കാട്∙ ഓഡിറ്റോറിയത്തിലെ വിവാഹവേദിയിൽ പാട്ടുപാടുന്നതിനിടെ യുവാവ് ‘കുഴഞ്ഞുവീണു’. പാണ്ടിക്കാട് ട്രോമാകെയർ ലീഡർ മോഴക്കല്ലിലെ കെ.മുജീബിന്റെ മകൾ ഫിദയുടെയും ആദിലിന്റെയും വിവാഹച്ചചടങ്ങിൽ പാട്ടുപാടാൻ വന്ന കൊണ്ടോട്ടി സ്വദേശി ഫായിസ് ഫൈസിയാണ് പാട്ടുപാടിക്കൊണ്ടിരിക്കുന്നതിനിടെ കുഴഞ്ഞുവീണത്. കല്യാണത്തിനു വന്ന നാട്ടുകാരും ബന്ധുക്കളും അടങ്ങുന്ന നൂറുകണക്കിനാളുകൾ സ്തംഭിച്ചു നിൽക്കേ, പ്രഥമശുശ്രൂഷ നൽകിയ ശേഷം ഇത് തങ്ങളുടെ ബോധവൽക്കരണത്തിന്റെ ഭാഗമായുള്ള മോക്ഡ്രിൽ ആണെന്ന് ട്രോമാകെയർ പ്രവർത്തകർ അറിയിച്ചതോടെയാണ് എല്ലാവരുടെയും ശ്വാസം നേരെ വീണത്. അതോടെ അതുവരെ ആശങ്കയിൽ നിന്നവരെല്ലാം ഈ പ്രകടനത്തെ കയ്യടിയോടെ സ്വീകരിച്ചു.