Categories: KERALA

‘അടിച്ച് വളര്‍ത്തുന്നതല്ല പരിഹാരം’; അധ്യാപകരോട് വിദ്യാര്‍ഥി വധഭീഷണി മുഴക്കിയ സംഭവത്തില്‍ പ്രതികരിച്ച് അശ്വതി ശ്രീകാന്ത്

&NewLine;<p class&equals;"wp-block-paragraph"><br>മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതില്‍ പ്രകോപിതനായ വിദ്യാര്‍ത്ഥി സ്‌കൂള്‍ പ്രിന്‍സിപ്പലിന് നേരെ കൊലവിളി നടത്തുന്ന വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു&period; സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയും വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു&period;<br>അധ്യാപകര്‍ പകര്‍ത്തിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിദ്യാര്‍ത്ഥിക്ക് നേരെ വ്യാപക വിദ്വേഷ പ്രചരണമാണ് നടക്കുന്നത്&period; കുട്ടിക്ക് അടി കിട്ടാത്തതിന്റെ കുറവാണ് എന്നതടക്കമുളള സോഷ്യല്‍ മീഡിയാ കമന്റുകളോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത്&period; അശ്വതി പറയുന്നത്&comma; &OpenCurlyQuote;രോഗം അറിയാതെ&comma; ലക്ഷണത്തിന് മരുന്നു കൊടുക്കുന്നതുപോലെയാണ് പലപ്പോഴും അടി’ എന്നാണ്&period;<br><br><em><strong>ഫേസ്‌ബുക് പോസ്റ്റ്<&sol;strong><&sol;em><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അദ്ധ്യാപകനോട് ഭീഷണി മുഴക്കുന്ന കുട്ടിയെക്കുറിച്ചുള്ള വാർത്തയുടെ താഴെ അടികൊണ്ടു വളരാത്തതിന്റെ ദോഷമാണെന്ന് കമന്റുകൾ കണ്ടു&period; കൊന്നു കളയാനുള്ള ആഹ്വാനങ്ങൾ കണ്ടു&period; അടികൊള്ളാത്തത് കൊണ്ട് മാത്രമാണ് ഇന്നത്തെ കുട്ടികൾ വഴി തെറ്റുന്നതെന്ന്&comma; സ്വഭാവ ദൂഷ്യം ഉണ്ടാവുന്നതെന്ന്&comma; <a><&sol;a>അനുസരണ ഇല്ലാത്തതെന്ന് ഉറപ്പിച്ചു പറയുന്ന എത്ര പേരാണ് &excl;&excl; അടികിട്ടിയ നമ്മളൊക്കെ എത്ര നല്ലതാണല്ലേ &quest;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഈ നാട്ടിലെ കുറ്റവാളികളൊക്കെ ശാസനകൾ കിട്ടാതെ ലാളിച്ച് വഷളാക്കപ്പെട്ടവരാണെന്ന് നിങ്ങൾ ശരിക്കും വിശ്വസിക്കുന്നുണ്ടോ&quest; അവരിൽ പലരും ഏറ്റവും മോശമായ ബാല്യത്തിലൂടെ കടന്നു പോയവരാണ്&period; അർഹിക്കുന്ന ശ്രദ്ധ&comma; സ്നേഹം&comma; വൈകാരിക സുരക്ഷിതത്വമുള്ള ചുറ്റുപാടുകൾ&comma; സമയോചിതമായ ചില തിരുത്തലുകൾ&comma; പ്രായോചിതമായ ഗൈഡൻസ്<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇതൊക്കെ കിട്ടാതെ വളരുന്ന കുട്ടികളാണ് മിക്കപ്പോഴും സമൂഹത്തിലും കുടുംബത്തിലും പ്രശ്നക്കാരാവുന്നത്&period; അഗ്രെസ്സീവ് ആയി പെരുമാറുന്ന കുട്ടികളെ നോക്കിയാൽ&comma; മിക്കവാറും അതിലേറെ അഗ്രെസ്സീവ് ആയ പേരെന്റ് ഉണ്ടാവും അവർക്ക്&period; അല്ലെങ്കിൽ ആ ഇമോഷനെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് പറഞ്ഞു കൊടുക്കാൻ കഴിയാത്ത പേരെന്റ്സ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അടി പലപ്പോഴും രോഗം അറിയാതെ ലക്ഷണത്തിന് മരുന്നു കൊടുക്കും പോലെയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഉദാഹരണത്തിന്- നുണ പറയുന്ന കുട്ടിയെ നുണ പറഞ്ഞതിന്റെ പേരിൽ നമ്മൾ അടിക്കും&period; നുണയൻ എന്ന് വിളിക്കും&period; നുണ പറയാനുണ്ടായ കാരണം ചിലപ്പോൾ ഭയമാവാം&comma; അപമാനഭാരം ആവാം&comma; ഇമ്പ്രസ്സ് ചെയ്യിച്ചു കൂടുതൽ സ്നേഹം നേടാനാവാം&comma; തീരെ കുഞ്ഞു കുട്ടികളിൽ സങ്കൽപ്പവും റിയാലിറ്റിയും തമ്മിലുള്ള കൺഫ്യൂഷൻ ആവാം&comma; ബൗണ്ടറികൾ എവിടെ വരെയാണെന്ന അന്വേഷണം ആവാം&period; പക്ഷേ അടി ഇതിനെയൊന്നും അഡ്രസ്സ് ചെയ്യുന്നില്ല&period; നുണ പറയരുതെന്ന നമ്മുടെ മൂല്യ ബോധം കുട്ടിക്ക് ഇല്ലാത്തതിന്റെ പേരിലാണ് ഈ അടി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അതുകൊണ്ട് തന്നെയാണ് അതിലൊരു നീതികെടുള്ളത്&period; ലക്ഷണങ്ങൾ പിന്നീട് പ്രകടിപ്പിച്ചേക്കില്ല എന്നതു കൊണ്ടും മെനക്കേട് കുറവായതു കൊണ്ടും വൻ പ്രചാരം വന്നു പോയ disciplinary method ആണ് അടി&period; പക്ഷേ അന്ന് പരിഗണിക്കാതെ പോയ ആ root causes പിന്നീട് പല പ്രായത്തിൽ പല രൂപത്തിൽ പൊങ്ങി വരുമ്പോൾ അനുഭവിക്കുന്നവർക്ക് പോലും കാരണം മനസ്സിലായേക്കില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എല്ലാ ക്ലാസ്സിലും അടി വാങ്ങിക്കൂട്ടിയ എത്രയോ കൂട്ടുകാരുണ്ട് ഓർമ്മയിൽ&period; പഠന വൈകല്യമാണോ വീട്ടിലെ സാഹചര്യമാണോ മറ്റെന്തെങ്കിലും ആണോ അവരെ പ്രശ്നക്കാരാക്കിയത് എന്നറിയാൻ ശ്രമിച്ച അദ്ധ്യാപകരൊക്കെ വളരെ ചുരുക്കമാണ്&period; കാരണം ഭയമുണ്ടാക്കലാണ് മനുഷ്യനെ നിയന്ത്രിക്കാനുള്ള ഏറ്റവും എളുപ്പ വഴി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അടിയും പരിഹാസവും കൊണ്ടല്ലാതെ കൈകാര്യം ചെയ്തിരുന്നെങ്കിൽ അവരിൽ പലരുടെയും ജീവിതം എത്രയോ മാറിയേനെ എന്ന് ഇപ്പോൾ ചിന്തിക്കാറുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കിന്റർ ഗാർഡനിൽ നിന്ന് ഒരു കുഞ്ഞിന്റെ അമ്മയെ വിളിച്ചു ചോദിച്ചു&comma; നിങ്ങൾ വീട്ടിൽ അടിയൊന്നും കൊടുക്കാറില്ലേ എന്ന്&period; കുട്ടി വികൃതിയാണെന്ന്&period; അതായത് നാൽപ്പത് വയസ്സുകാരെപോലെ നാല് വയസ്സുകാരി പെരുമാറണമെന്ന് പ്രതീക്ഷിക്കുന്നതാണ് ഇപ്പോഴും ലോകം&period; അതിനുള്ള ഒരേയൊരു മാർഗ്ഗം അടിയും &excl;&excl;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഒന്നോർത്താൽ മറ്റേതു കാലത്തേക്കാളും challenging ആണ് ഇന്നത്തെ അദ്ധ്യാപകരുടെ അവസ്ഥ&period; അടിക്കാനും പറ്റില്ല alternate methods നോക്കാനുള്ള അവസ്ഥയും ഇല്ല&period; നിങ്ങൾക്ക് അങ്ങ് പറഞ്ഞാ മതി&comma; ഇപ്പോഴത്തെ പിള്ളേരെ മേയ്ക്കാൻ ഒട്ടും എളുപ്പമല്ലെന്ന് പറയുന്ന ഒരുപാട് ടീച്ചേഴ്സിനെ കാണാറുമുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മാറ്റങ്ങൾ വീട്ടിൽ നിന്ന് തന്നെയാണ് തുടങ്ങേണ്ടത്&period; ഉള്ളത് പറഞ്ഞാൽ കുഞ്ഞുങ്ങൾക്ക് അവർ ഡിസേർവ് ചെയ്യുന്ന സമയം കൊടുക്കാൻ മിക്കപ്പോഴും നമുക്ക് പറ്റാറില്ല&period; എല്ലാ തിരക്കും കഴിഞ്ഞു മിച്ചമുള്ള സമയത്ത് ചെയ്യുന്ന പ്രോസസ്സ് ആണ് പലർക്കും പേരെന്റിങ്&period; ആ കുറ്റബോധം മറികടക്കാൻ നമ്മൾ കുട്ടികൾ പറയുന്നതൊക്കെ ഉടനടി വാങ്ങി കൊടുക്കും &lpar;immediate gratification&rpar;&comma; നിയന്ത്രണമില്ലാതെ സ്ക്രീൻ ടൈം കൊടുക്കും&comma; പറയേണ്ട NO പലതും പറയാതിരിക്കും&period; കണക്കില്ലാതെ പണം കൈകാര്യം ചെയ്യാൻ ഏൽപ്പിക്കും&period; ബൗണ്ടറികൾ സെറ്റ് ചെയ്യാതിരിക്കും&period; കുട്ടികൾ ആവട്ടെ ആ അവസരങ്ങളെ കൃത്യമായി ഉപയോഗിക്കും&period; അത് കുറ്റമല്ല&comma; ബുദ്ധി ഉള്ളതിന്റെ ലക്ഷണമാണ്&period; കൈവിട്ടു പോയെന്നു തോന്നുമ്പോൾ മര്യാദ പഠിപ്പിക്കാൻ ചെന്നാൽ പോയി പണിനോക്കെന്ന് പറയും കുട്ടികൾ&period; ഇതിനിടയിൽ പെട്ട് പോകുന്നവരാണ് സത്യത്തിൽ അധ്യാപകർ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പേരെന്റ്റിംഗ് ഭാരിച്ച ഉത്തരവാദിത്തം ഉള്ള ജോലിയാണ്&period; അത് അടിച്ചൊതുക്കി നിയന്ത്രിക്കൽ അല്ല&comma; പോയ വഴി തെളിക്കലുമല്ല&period; ഒരു എളുപ്പപ്പണിയും അതിൽ വർക്ക് ആവില്ല&period; ഭക്ഷണവും വസ്ത്രവും വിദ്യാഭാസവും കൊടുക്കുന്നതിലും അത് തീരുന്നില്ല&period; ആദ്യം പറഞ്ഞത് പോലെ അർഹിക്കുന്ന ശ്രദ്ധ&comma; സ്നേഹം&comma; വൈകാരിക സുരക്ഷിതത്വമുള്ള&comma; സന്തോഷമുള്ള ചുറ്റുപാടുകൾ&comma; സമയോചിതമായ ചില തിരുത്തലുകൾ&comma; പ്രായോചിതമായ ഗൈഡൻസ്&comma; കൃത്യമായ ബൗണ്ടറികൾ ഒക്കെയും ഉറപ്പു വരുത്തൽ കൂടിയാണ് പേരെന്റ്റിംഗ്&period; മറ്റൊന്ന്&comma; പഴയ തലമുറയിലെ പേരെന്റ്റിംഗ് രീതികൾ ഇന്നത്തെ hyper connected ലോകത്തേയ്ക്ക് ജനിച്ചു വീഴുന്ന കുട്ടികളോട് നടക്കില്ല എന്നതാണ്&period; ജനിപ്പിച്ചതിന്റെയും ചിലവിന് കൊടുത്തതിന്റെയും കണക്കൊന്നും അവിടെ ചിലവാകില്ല&period; കൂട്ടുകാരിൽ ഒരാൾക്ക് അടികിട്ടിയ കാര്യം പറഞ്ഞ മകളോട് &OpenCurlyQuote;കണ്ടോ&comma; ഞാൻ നിന്നെ അടിച്ചിട്ടേ ഇല്ലല്ലോ’ എന്ന് ഞാനൊന്ന് അഭിമാനിക്കാൻ നോക്കി&period; അമ്മാ&comma; അല്ലെങ്കിലും ആർക്കും ആരെയും physically harm ചെയ്യാനുള്ള right ഇല്ല&comma; thats injustice എന്ന് ഉടനെ മറുപടി വന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ലോകം മാറുന്നതിനു അനുസരിച്ച് പേരെന്റ്റിംഗ് രീതികളിലും മാറ്റം വരണ്ടേ&quest; അടിയും അപമാനവും ഏറ്റ് സ്ട്രോങ്ങ്‌ ആവാത്തത് കൊണ്ടല്ല കുട്ടികൾ കയറെടുക്കുന്നത്&comma; അവർക്ക് emotional safe spaces കൊടുക്കാൻ നമുക്ക് കഴിയാത്തത് കൊണ്ടാണ്&period; പണ്ട് സ്കൂളിൽ നടന്ന കാര്യങ്ങൾ വീട്ടിൽ വന്നു പറയുമ്പോൾ നമ്മുടെ അച്ഛനും അമ്മയും ഫോണിൽ നിന്ന് മുഖമുയർത്താതെയല്ല അത് കേട്ടതെന്ന് നമ്മളും ഓർക്കണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അടി വേണ്ട എന്ന് പറഞ്ഞാൽ discipline വേണ്ടന്നോ&comma; കാര്യങ്ങൾ കുട്ടികളുടെ ഇഷ്ടത്തിന് മാത്രം വിട്ട് കൊടുക്കണം എന്നോ അല്ലെന്നു പ്രത്യേകം പറയേണ്ടല്ലോ&period; തെറ്റുകൾക്ക് നാച്ചുറൽ ആയതും ലോജിക്കൽ ആയതുമായ ചില പരിണിത ഫലങ്ങൾ അനുഭവിച്ച് തന്നെ അവർ വളരട്ടെ&period; അതിൽ അധ്യാപകരുടെയും പേരെന്റ്സിന്റെയും ചേർന്നുള്ള efforts ആവശ്യം തന്നെയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&OpenCurlyDoubleQuote;No child is a bad child&semi; there are only bad behaviors&period; With understanding and guidance&comma; every child has the potential to thrive&period;”<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അടിയോടൊക്കുമോ അണ്ണൻ തമ്പി എന്ന് തന്നെയാണ് ഇപ്പോഴും തോന്നലെങ്കിൽ വിട്ടേരെ&comma; ഇത്‌ നിങ്ങൾക്കുള്ളതല്ല &excl;&excl;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ 17കാരൻ മുങ്ങിമരിച്ചു

ചങ്ങരംകുളം | ഒതളൂരിലെ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ 17കാരൻ മുങ്ങിമരിച്ചു. കുറ്റിപ്പുറം തൃക്കണാപുരം സ്വദേശി അഭിഷേക് (17) ആണ് മരിച്ചത്. പരേതനായ…

13 hours ago

എടപ്പാളിൽ വീട്ടിൽ കയറി സ്വർണവും വിദേശ കറൻസിയും കവർന്നു; 20 കേസുകളിലെ പ്രതി പിടിയിൽ

എടപ്പാൾ: വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും വിദേശ കറൻസിയും മോഷ്ടിച്ച കേസിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായ നേര്യമംഗലം സ്വദേശി ടാർസൺ മനീഷ്…

13 hours ago

പൊന്നാനി മേഖല മുസാബഖ സമാപിച്ചു നന്നമുക്ക് റെയ്ഞ്ചിന് ഓവറോൾ കിരീടം

പൊന്നനി | വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സർഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ…

15 hours ago

ശിശുദിനാഘോഷങ്ങൾക്ക് ഇർശാദ് സ്കൂളിൽ തുടക്കമായി

ചങ്ങരംകുളം | പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിൽ ശിശുദിനാഘോഷങ്ങൾക്ക് തുടക്കമായി. കുട്ടികളോടുള്ള സ്നേഹവും കാരുണ്യവും അവരെ സന്തോഷിപ്പിക്കലും വിശ്വാസത്തിന്റെ പ്രധാന…

16 hours ago

റോഡുകളിലെ അമിതവേഗതയ്ക്ക് കടിഞ്ഞാണിടാൻ ഹൈക്കോടതി; കൂടുതൽ സ്പീഡ് ഡിറ്റക്ഷൻ കാമറകൾ സ്ഥാപിക്കണം

സംസ്ഥാനത്ത് അമിതവേഗത മൂലമുള്ള വാഹനാപകടങ്ങൾ പതിവായ മേഖലകളിൽ കൂടുതൽ 'സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ സിസ്റ്റങ്ങൾ' സ്ഥാപിക്കാൻ ഹൈക്കോടതി ട്രാൻസ്പോർട്ട് കമ്മിഷണർക്ക്…

20 hours ago

ഇനി ഇൻസ്റ്റയുടെ കണ്ണുവെട്ടിക്കാനാകില്ല; പ്രായം കണ്ടെത്താൻ AI ടൂൾ, കൗമാരക്കാർക്ക് നിയന്ത്രണം വരും

ഇൻസ്റ്റഗ്രാമിനെ കബളിപ്പിക്കാൻ ശ്രമിക്കുന്ന കൗമാരക്കാരെ കണ്ടെത്താൻ ലോകവ്യാപകമായി പുതിയ എഐ ടൂൾ അവതരിപ്പിക്കാൻ മെറ്റ. അക്കൗണ്ട് സൃഷ്ടിക്കുന്ന സമയത്ത് പ്രായപൂർത്തിയായവരുടെ…

20 hours ago