തൃപ്രങ്ങോട്

അഞ്ചര ഏക്കറിൽ പൊന്ന് വിളയിച്ചെടുത്ത് തൃപ്രങ്ങോട് സർവ്വിസ് സഹകരണ ബാങ്ക്

തൃപ്രങ്ങോട്: തൃപ്രങ്ങോട് സർവ്വിസ് സഹകരണ ബാങ്ക് സ്വന്തമായി പെരുന്തല്ലൂരിലെ അഞ്ചര ഏക്കർ പാടശേഖരത്ത് നടത്തിയ നെൽകൃഷിയുടെ കൊയ്ത്തുൽസവം നടന്നു . പൊൻമണി നെൽവിത്തും തവനൂർ കാർഷിക എഞ്ചിനീയറിംഗ് കോളേജ് വികസിപ്പിച്ച അക്ഷയയുമാണ് കൃഷി ചെയ്തത്. തുടർച്ചയായ ആറാം വർഷമാണ് ബേങ്ക് കൃഷിയിറക്കിയത്. നെല്ല് സപ്ലൈക്കോക്ക് നൽകും. കാർഷിക സർവകലാശാല ഇൻസ്‌ട്രക്ഷണൽ ഫാം മേധാവി ഡോ. PK അബ്ദുൾ ജബ്ബാർ ആദ്യ കതിർ കൊയ്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ P മുനീർ, അയൽ പാടശേഖര കർഷകരായ mpകബീർ , kk കമ്മുക്കുട്ടി, ബേങ്ക് വൈസ് പ്രസിഡൻ്റ് ദീപ, ബേങ്ക്സെക്രട്ടറി എ ശിവദാസൻ, കൃഷി ഡയറക്റ്റർ | ഭരതൻ, അസിസ്റ്റൻ്റ് സെക്രട്ടറി TP മുരളി എന്നിവർ സംസാരിച്ചു. അക്ഷയയും, പൊൻമണി ചുവപ്പും വെളുപ്പും വിത്തിനാവശ്യമുള്ള കർഷകർക്ക് നൽകുമെന്ന് കൊയ്ത്തുൽസവത്തിൽ അധ്യക്ഷത വഹിച്ച KT വേലായുധൻ അറിയിച്ചു. 2026 അന്താരാഷ്ട്ര വനിതാ കർഷക വർഷമായതിനാൽ സ്ത്രീ കർഷക കൂട്ടായ്മകൾക്കും, പച്ചക്കറി കർഷകർ ർക്കും 3 മാസത്തേക്ക് പലിശ രഹിത വായ്പ ബേങ്ക് നൽകുന്നുണ്ട്. പ്രോട്ടീൻ പാർക്കിൻ്റെ ഭാഗമായി 5 ഏക്കറിൽ പയർ കൃഷി നടത്തുന്നതിനും പലിശ രഹിത വായ്പ നൽകും. കർഷകർ ഉല്പാദിപ്പിക്കുന്ന പച്ചക്കറി , പയർ തുടങ്ങിയവ കർഷകരിൽ നിന്നും വാങ്ങി ബേങ്കിൻ്റെ ഗ്രാമീണ പച്ചക്കറി ചന്തയിൽ വില്പന നടത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button