Local newsTHAVANUR
അഗതി കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് നൽകി തവനൂർ പഞ്ചായത്ത്
തവനൂർ ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന അഗതി രഹിത കേരളം പദ്ധതിയിലെ 174 കുടുംബങ്ങൾക്ക് ബക്രീദ് പെരുന്നാൾ പ്രമാണിച്ച് ഭക്ഷണ കിറ്റുകൾനൽകി. കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് ടി വി ശിവദാസ് നിർവഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ പി വിമൽ അധ്യക്ഷത വഹിച്ചു. എം വി അബൂബക്കർ,ആർ രാജേഷ്, പി പ്രീത എന്നിവർ സംസാരിച്ചു.