Local newsTHAVANUR
അക്ഷരത്തൊപ്പി ധരിച്ച് വായനാദിനാഘോഷം
തവനൂർ: വായനാദിനത്തോടനുബന്ധിച്ച് നടന്ന വിവിധ പരിപാടികളിൽ അക്ഷരത്തൊപ്പി ധരിച്ച് ആയിരത്തോളം വിദ്യാർത്ഥികൾ അണിനിരന്നത് കൗതുകമായി.കടകശ്ശേരി ഐഡിയൽ കാമ്പസിലെ പ്രൈമറി മോണ്ടിസോറി വിഭാഗമാണ് വേറിട്ട പരിപാടി കാഴ്ചവെച്ചത്.
കാമ്പസിൽ വിവിധ സെക്ഷനുകളിലായി നടന്ന വ്യത്യസ്ത പ്രോഗ്രാമുകൾ മാനേജർ മജീദ് ഐഡിയൽ ഉദ്ഘാടനം ചെയ്തു
മോണ്ടിസ്സോറി,പ്രൈമറി മോണ്ടിസോറി, അപ്പർ പ്രൈമറി, മിഡിൽ സെക്ഷൻ, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി തുടങ്ങിയ വിഭാഗങ്ങളിൽ സീനിയർ പ്രിൻസിപ്പാൾ എഫ്.ഫിറോസ്, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ സെന്തിൽകുമരൻ, സിബിഎസ്ഇ പ്രിൻസിപ്പാൾ പ്രിയ അരവിന്ദ്, സുപ്രിയ ഉണ്ണികൃഷ്ണൻ, ഉഷ കൃഷ്ണകുമാർ , ബിന്ദു മോഹനൻ, ചിത്ര ഹരിദാസ്, സിന്ധു ദിനേശ്, ബിന്ദു പ്രകാശ് തുടങ്ങിയവർ നേതത്വം നൽകി.