EDAPPALLocal news
അകാലത്തിൽ വിടപറഞ്ഞ സഹപാഠിയുടെ ഓർമയിൽ കമ്യുണിറ്റി കിച്ചണിലെക്ക് വിഭവങ്ങൾ നൽകി വിദ്യാർത്ഥികളുടെ മാതൃക

എടപ്പാൾ :അകാലത്തിൽ വിടപറഞ്ഞു പോയ പ്രിയ കൂട്ടുകാരൻ ഫർസിന്റെ ഓർമയിൽ ജി.എച്ച്.എസ്.എസ് കുമരനല്ലൂർ 2018-20 ബാച്ചിലെ പ്ലസ്ടൂ വിദ്യാർത്ഥികളാണ് വട്ടംകുളം ഗ്രാമപഞ്ചായത്തിലെ കമ്യുണിറ്റി കിച്ചണിലെക്ക് വിഭവങ്ങൾ നൽകി മാതൃകയായത്.
ഈ പ്രവർത്തനം പുതു തലമുറയിലെ വിദ്യാർത്ഥികൾക്ക് ഒരു മഹത്തായ മാതൃകയാണന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കഴുങ്കിൽ മജീദ് വിഭവങ്ങൾ ഏറ്റുവാങ്ങി അഭിപ്രായപെട്ടു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ മണികണ്ഠൻ, പത്തിൽ അഷ്‌റഫ്, എംഎ നജീബ്, പത്തിൽ സിറാജ്, മൻസൂർ മരയംങ്ങാട്ട് വിദ്യാർത്ഥികളായ സൽമാൻ പത്തിൽ, റജീബ് വട്ടംകുളം, യൂസുഫ് കൊള്ളനൂർ , സുഹൈൽ കുമരനല്ലൂർ എന്നിവരും പങ്കെടുത്തു
