Local newsPONNANI
അഗ്നിശമന സേനാ ദിനം; ഉത്തരമേഖലാ സൈക്ലത്തോണിന് പൊന്നാനി നിലയത്തിൽ സ്വീകരണം നലകി
പൊന്നാനി: അഗ്നിശമന സേനാ ദിനം ആചരിച്ചു. കർത്തവ്യ നിർവ്വഹണത്തിനിടക്ക് ജീവൻ നഷ്ടപ്പെട്ട അഗ്നി ശമന സേനാംഗങ്ങളെ അനുസ്മരിച്ചു കൊണ്ടാണ് രാജ്യമൊട്ടുക്കും ഏപ്രിൽ 14 അഗ്നിശമന സേനാ ദിനമായി ആചരിച്ചത്. ദേശീയ അഗ്നി രക്ഷാ ദിനത്തിന്റെ ഭാഗമായി നിലയങ്ങളിൽ രാവിലെ പരേഡും ബോധവൽക്കരണ റാലിയിലും റോഡ് ഷോയും നടന്നു.
കോഴിക്കോട് നിലയത്തിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്ത ഉത്തരമേഖലാ സൈക്ലത്തോണിന് പൊന്നാനി നിലയത്തിൽ സ്വീകരണം നലകി. സേനാംഗങ്ങൾക്ക് പുറമെ സിവിൽ ഡിഫൻസ് അംഗങ്ങളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പങ്കെടുത്തു.