kaladi

വെറൂർ മഹല്ല് കമ്മിറ്റിയേയും ടീം പുളിഞ്ചോടിനേയും ആദരിച്ചു

കാലടി : കോലത്ര പുതിയ ഭഗവതി ക്ഷേത്ര കമ്മിറ്റി മകരചൊവ്വ മഹോത്സവത്തിന്റെ ഭാഗമായി വെറൂർ മഹല്ല് കമ്മിറ്റിയെയും ടീം പുളിഞ്ചോടിനെയും ക്ഷേത്ര ഭാരവാഹികൾ ആദരിച്ചു.
മഹല്ല് ഭാരവാഹികളായ സി.വി. ഹംസ, വി. അഷറഫ്, കെ. മുഹമ്മദ് കുട്ടി, പി.പി. യൂസഫ്, യൂഹമീദ്, പി. അബ്ദുൾ അസീസ്, ഡോ. നൗഫൽ സി. ഹസ്സൻ, വി.വി. ഷമീർ എന്നിവർ ആദരവ് ഏറ്റുവാങ്ങി.
ക്ഷേത്ര ഭാരവാഹികളായ കെ.പി. ചന്ദ്രൻ, വി.പി. ഗോപാലൻ, കെ. വാസു, ടി.പി. വിശ്വനാഥൻ, എം.പി. രതീഷ്, ടി.പി. സുരേന്ദ്രൻ, ടി.പി. അശോകൻ, ടി.പി. ആനന്ദൻ, ബാബു കാവിൽപടി, കെ.പി. അനീഷ്, കെ.പി. പ്രദീപ്, കെ.പി. ഭാസ്കരൻ എന്നിവർ നേതൃത്വം നൽകി.
മഹോത്സവത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button