PONNANI

വെളിയങ്കോട്  ഗ്രാമപഞ്ചായത്ത് ഗാർഹിക ബയോഗ്യാസ് വിതരണം ചെയ്തു

വെളിയങ്കോട് : വെളിയങ്കോട്  ഗ്രാമപഞ്ചായത്ത്  2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വീടും പരിസരവും മാലിന്യ മുക്തമാക്കി സംരക്ഷിക്കുന്നതിനൊപ്പം ഊർജ്ജ സംരക്ഷണം കൂടി ലക്ഷ്യമിട്ട്  നടപ്പാക്കുന്ന ബയോഗ്യാസ് വിതരണം  പദ്ധതിയുടെ  ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കല്ലാട്ടേൽ ഷംസു നിർവ്വഹിച്ചു. എട്ട് ലക്ഷം രൂപയാണ് ഈ പദ്ധതിക്ക്  വാർഷിക പദ്ധതിയിൽ  വകയിരുത്തിയിരിക്കുന്നത്. വി.ഇ.ഒ ജയേഷ്.കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ  വികസന കാര്യ സ്റ്റാന്റിംഗ്  കമ്മിറ്റി ചെയർമാൻ മജീദ് പാടിയോടത്ത് അധ്യക്ഷനായി. പഞ്ചായത്ത്‌ സെക്രട്ടറി 
വി.എ ഉണ്ണികൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ സെയ്ത് പുഴക്കര, അസിസ്റ്റന്റ് സെക്രട്ടറി കവിത, ജൂനിയർ സൂപ്രണ്ട്  അരുൺ ലാൽ, ഗ്രാമപഞ്ചായത്ത്  അംഗങ്ങളായ റമീന ഇസ്മയിൽ, ഷീജ സുരേഷ്, റസ്ലത്ത് സെക്കീർ തുടങ്ങിയവർ സംസാരിച്ചു. വി.ഇ.ഒ ശ്രീജിത്ത്‌ നന്ദി പറഞ്ഞു.14500 രൂപ യൂണിറ്റ് കോസ്റ്റ് ഉള്ള ബയോഗ്യാസ് പ്ലാന്റ്, ഗുണഭോക്ത വിഹിതമായ 3320 രൂപക്കാണ്  ഗുണഭോക്താക്കൾക്കു വിതരണം ചെയ്യുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button