EDAPPALLocal news
വർദ്ധിപ്പിച്ച കെട്ടിട നികുതിയും പെർമിറ്റ് ഫീസും സർക്കാർ പിൻവലിക്കണമെന്ന് പ്രമേയം
സംസ്ഥാന സർക്കാർ പൊതു ജനങ്ങൾക്ക് മേ ൽ പലവിധത്തിലുള്ള അധിക ബാധ്യതകളും ചുമത്തിക്കൊണ്ടിരിക്കുകയാണെന്നും, സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് എന്നും പ്രമേയം കുറ്റപ്പെടുത്തി. സാധാരണക്കാർക്ക് വീട് എന്ന സ്വപ്നത്തെക്കുറിച്ച് ചിന്തിക്കാൻ പറ്റാത്ത രീതിയിലുള്ള വർദ്ധനവാണ്
കെട്ടിടം നികുതിയിലും പെർമിറ്റ് ഫീസ് ഇനത്തിലും ഉണ്ടായിട്ടുള്ളത്. ഇത് അടിയന്തരമായി പിൻവലിക്കാൻ സർക്കാർ തയ്യാറാവണം എന്നും പ്രമേയം ആവശ്യപ്പെട്ടു. നാല് ഇടതുപക്ഷ മെമ്പർമാർ പ്രമേയത്തിൽ വിയോജിപ്പ് അറിയിച്ചു. പ്രമേയം സർക്കാരിനെ അറിയിക്കാൻ സെക്രട്ടറിയെ ഭരണസമിതി ചുമതലപ്പെടുത്തി. പഞ്ചായത്ത് പ്രസിഡന്റ് അസ്ലം തിരുത്തി പ്രമേ യത്തിൽ വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് ജിൻസി പി ജി, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ എൻ കെ അബ്ദുൽ ഗഫൂർ, റംസീന ഷാനൂബ് എന്നിവർ പിന്തുണച്ചു സംസാരിച്ചു.