KUTTIPPURAMLocal news

കുറ്റിപ്പുറം ചെമ്പിക്കലിൽ പോലീസുകാരെ അക്രമിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

കുറ്റിപ്പുറം: പോലീസുകാരെ അക്രമിച്ച കേസിൽ രണ്ട് യുവാക്കളെ കുറ്റിപ്പുറം പോലീസ് പിടികൂടി. ഇരിമ്പിളിയം വലിയകുന്ന് സ്വദേശികളായ ജിനേഷ് (38), ഭാവന കുമാർ (46) എന്നിവരെയാണ് കുറ്റിപ്പുറം സി.ഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം അറസ്റ്റ് ചെയ്തത്. കുറ്റിപ്പുറം ചെമ്പിക്കലിൽ അധികൃതമായി പൊതു സ്ഥലത്ത് മദ്യപിക്കുന്നുണ്ട് എന്ന പരാതിയെ തുടർന്നാണ് കുറ്റിപ്പുറം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.
പരിശോധനക്കിടെ യുവാക്കൾ പോലീസിനെ ആക്രമിക്കുകയായിരുന്നു.കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെ സിവിൽ ഓഫീസർമാരായ രഘു , അനിൽകുമാർ, എന്നിവരെയാണ് ഇരുവരും ചേർന്ന് ആക്രമിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button