EDAPPAL
ഐഡിയൽ കോളേജ് ഫോർ അഡ്വാൻസ് സ്റ്റഡീസ് ലത മങ്കേഷ്‌കർ അനുസ്മരണവും ഗീതാഞ്ജലിയും സംഘടിപ്പിച്ചു.

തവനൂർ : ഐഡിയൽ കോളേജ് ഫോർ അഡ്വാൻസ് സ്റ്റഡീസ് ‘സ്‌മൃതി ‘എന്ന പേരിൽ ലത മങ്കേഷ്‌കർ അനുസ്മരണം നടത്തി.
ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പാൾ സമീർ ആസിഫ് അനുസ്മരണ പ്രഭാഷണം നടത്തി. എട്ട് പതിറ്റാണ്ട് നീണ്ട സംഗീത വസന്തമായി ലതാ മങ്കേഷ്കർ എല്ലാ കാലത്തും ഇന്ത്യയുടെ ഹൃദയത്തിലുണ്ടാവുമെന്ന് അദ്ദേഹം അനുസ്മരണ പ്രഭാഷണത്തിൽ സൂചിപ്പിച്ചു.
കോളേജ് അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ അഭിലാഷ് ശങ്കർ അധ്യക്ഷം വഹിച്ച ചടങ്ങിൽ പി അനൂപ് സ്വാഗതം പറഞ്ഞു.
തുടർന്ന് ലതാ മങ്കേഷ്കറുടെ ഗാനങ്ങൾ കോർത്തിണക്കി സംഘടിപ്പിച്ച ‘ഗീതാഞ്ജലിക്ക് ‘ ഐഡിയൽ കാമ്പസിലെ മ്യൂസിക് ടീച്ചർ ഷാജി കുഞ്ഞൻ നേതൃത്വം നൽകി .
ലത മങ്കേഷ്കറിന്റ ഗാനങ്ങൾ വിദ്യാർത്ഥികൾ ആലപിച്ചു.
മുഹമ്മദ് റാഫി, ഹന്ന അനൂപ്, ഷഹീന ഷാജി, യാക്കൂബ് പൈലിപ്പുറം, ആർ രജിത എന്നിവർ സംസാരിച്ചു
