CHANGARAMKULAM
ചങ്ങരംകുളം ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണം:ബിജെപി


ചങ്ങകുളം:ചങ്ങരംകുളം ടൗണിൽ വാഹനങ്ങളുടെ അലക്ഷ്യമായ പാർക്കിംഗ് മൂലം ഗതാഗതം തടസ്സപ്പെടുന്നത് പതിവായതിനാൽ പോലീസ് കർശന നടപടികൾ സ്വീകരിക്കണമെന്ന് ബിജെപി ഇവശ്യപ്പെട്ടു.ടൗണിലും നന്നംമുക്ക് റോഡിലും എരമംഗലം റോഡിലും ആയി വാഹനങ്ങൾ യാതൊരു തരത്തിലുള്ള പാർക്കിംഗ് മര്യാദകൾ പാലിക്കാതെയാണ് ഇടുങ്ങിയ റോഡുകളിൽ നിർത്തി പോകുന്നത്.വ്യാപാരസ്ഥാപനങ്ങൾക്ക് വേണ്ട രീതിയിൽ പാർക്കിംഗ് സൗകര്യങ്ങളില്ലാതെയുള്ള കെട്ടിട നിർമ്മാണങ്ങളും,റോഡ് കയ്യേറി കൊണ്ടുള്ള കച്ചവടക്കാരുടെ രീതികളുമാണ് ടൗണിൽ വാഹനഗതാഗതത്തിനും യാത്രക്കാർക്കും ഏറെ ദുരിതം നേരിടേണ്ടിവരുന്നത്.ബിജു മാന്തടം അധ്യക്ഷത വഹിച്ച യോഗത്തിൽ ജയൻ കല്ലൂർമ്മ മുഖ്യ പ്രഭാഷണം നടത്തി.ബിബിൻ കോക്കൂർ
കെ രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
