PONNANI

പൊന്നാനി മണ്ഡലം കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഹാഥ് സേ ഹാഥ് ഗൃഹസന്ദർശനം നടത്ത

പൊന്നാനി:രാഹുൽ ഗാന്ധി കന്യാകുമാരി മുതൽ കാശ്മീർ വരെ നയിച്ച ഭാരത് ജോഡോ പദയാത്രയുടെ തുടർച്ചയായി കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ എ.ഐ.സി.സി രാജ്യവ്യാപകമായി നടത്തുന്ന ഹാഥ് സേ ഹാഥ് ജോഡോ അഭയാൻ ഗൃഹസന്ദർശനം പൊന്നാനി യിൽ നടന്നു.പൊന്നാനി മണ്ഡലം കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ ഗ്യാസ് വില വർദ്ധന, അവശ്യ സാധനങ്ങളുടെ വിലക്കയറ്റം,വർദ്ധിച്ച് വരുന്ന തൊഴിലില്ലായ്മ എന്നിവക്കെതിരെയുള്ള കുറ്റപത്ര വിതരണവും നടന്നു. ചുള്ളികുളം ഭാഗത്ത് നടന്ന പരിപാടി കെ.പി.സി.സി അംഗം വി.സെയ്തു മുഹമ്മത് തങ്ങൾ ഉദ്ഘാടനം ചെയ്തു.ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ.അഷറഫ്, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം അബ്ദുൾ ലത്തീഫ്,എം.എ. നസിം അറക്കൽ, ഫജറു പട്ടാണി,എം.എ.ഷറഫുദ്ധീൻ എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button