PONNANI
ഇൻസ്റ്റാഗ്രാം റീൽസിൽ ഹിറ്റായി പൊന്നാനി കർമ്മ റോഡ്


പൊന്നാനി: ഇൻസ്റ്റാഗ്രാം റീൽസ് വിഡീയോകളിൽ ഇപ്പോൾ തരംഗമായി കൊണ്ടിരിക്കുന്ന ഒരു സ്ഥലമാണ് മലപ്പുറം ജില്ലയിലെ പൊന്നാനിയിലെ കർമ്മ റോഡും പരിസരവും.
നിരവധി ആളുകളാണ് റീൽസ് വിഡീയോകൾ എടുക്കാനായി കർമ്മ റോഡിൽ എത്തുന്നത്.
പ്രകൃതി രമണീയമായ ഈ പ്രദേശത്ത് നിന്നും എടുക്കുന്ന റീൽസ് വിഡീയോകൾക്ക് ഇൻസ്റ്റയിൽ കൂടുതൽ കാഴ്ച്ചക്കാരെ കിട്ടുന്നത് കൊണ്ട് തന്നെ കൂടുതൽ ആളുകൾ കർമ്മയിലേക്ക് റീൽസ് വിഡീയോ എടുക്കാനായി എത്തുന്നുണ്ട്.
ടാറിട്ട റോഡും, ടൈൽ പതിച്ച നടപ്പാതയും, വഴിയോര വിളക്കും, പൂന്തോട്ടവും, ബോട്ട് യാത്രയും, വിശ്രമ ഇരിപ്പിടങ്ങളുമായി പ്രകൃതി രമണീയമായ കർമ്മ റോഡും പരിസരവും ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ റീൽസായും സ്റ്റോറീസായും നിറഞ്ഞ് നിൽക്കുകയാണ്.
