THAVANUR

പേപ്പർ ബാഗ്, തുണി ബാഗ് ശില്പശാല നടത്തി

തവനൂർ : ദേശീയ ഹരിതസേന പദ്ധതിയുടെ ഭാഗമായി എഎൽപി സ്കൂൾ അതളൂരിൽ കുട്ടികൾക്കായി പേപ്പർ ബാഗ് തുണി ബാഗ് പരിശീലനം സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെയും സ്വയം പര്യാപ്തതയുടെയും പ്രാധാന്യം വിദ്യാർത്ഥികളിൽ വളർത്തുക, പ്ലാസ്റ്റിക് കവറുകൾക്ക് പകരമായി പരിസ്ഥിതി സൗഹൃദമായ ബാഗുകൾ പ്രചരിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഈ പരിശീലനം നടത്തിയത്. സ്കൂൾ ക്രാഫ്റ്റ് ടീച്ചർ റാബിയ പി, തയ്യൽ പരിശീലക തസ്നി നവാസ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശീലനം. സ്കൂൾ പ്രധാന അധ്യാപികയുടെ അസാന്നിധ്യത്തിൽ പ്രവിത ടീച്ചറുടെ അധ്യക്ഷതയിൽ സ്കൂൾ മാനേജ്മെന്റ് മുഹമ്മദ് സെക്കീ ർ പരിപാടി ഉദ്ഘാടനം ചെയ്തു. NGC കോഡിനേറ്റർ റാഷിദ ടീച്ചർ സ്വാഗതം പറഞ്ഞു. ഷെറിൻ തസ്നി മിനി ടീച്ചർ റാബിയ ടീച്ചർ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button