CHANGARAMKULAM
ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ വൈദ്യുതി തൂണിൽ സൗകര്യം ഒരുക്കി ചങ്ങരംകുളം കെഎസ്ഇബി
ചങ്ങരംകുളം: ചങ്ങരംകുളം കെഎസ്ഇബിക്ക് കീഴിലും ഇലക്ട്രിക് വാഹന ചാർജിംഗ് സൗകര്യം ഒരുക്കി. ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാനപാതയിൽ പന്താവൂരിലാണ് ഇലക്ട്രിക് പോസ്റ്റിൽ ചാർജിങ് പോയിന്റ് ആരംഭിച്ചിരിക്കുന്നത്.
ബസ് സ്റ്റോപ്പിനോട് ചേർന്നുള്ള വൈദ്യുതി തൂണിലാണ് ചാർജിങ് മോഡ് സ്ഥാപിച്ചിരിക്കുന്നത്.
മൊബൈൽ ആപ്പ് ഉപയോഗിച്ച് ഇടപാടുകൾ നടത്താവുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാന വ്യാപകമായി കെഎസ്ഇബി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഇവിടെയും ചാർജിങ് മോഡ് സ്ഥാപിച്ചിരിക്കുന്നത്.