CHANGARAMKULAM
പുനർനിർമാണം പൂർത്തീകരിച്ച വീടിന്റെ താക്കോൽ ദാനം നിര്‍വഹിച്ചു

ചങ്ങരംകുളം :ചിയ്യാനൂർ ബിലാൽ മസ്ജിദിന് കീഴിലുള്ള റഹ്മ റിലീഫ് & റീഹാബിലിറ്റേഷന്റെ നേതൃത്വത്തിൽ നിർധന കുടുംബത്തിന്റെ വീടിന്റെ പുനർനിർമാണം പൂർത്തീകരിച്ചു.വീടിന്റെ താക്കോൽ ദാനം ബിലാൽ മസ്ജിദ് ഇമാം ഇബ്രാഹിം മുസ്ലിയാർ നിർവഹിച്ചു. ചടങ്ങിൽ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് വി പി അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഹുസൈൻ ചിയ്യാനൂർ സ്വാഗതം പറഞ്ഞു. ട്രഷറർ റസാഖ് കിളിയിൽ കണക്ക് അവതരിപ്പിച്ചു.ചടങ്ങിൽ മംഗളോദയം ഹുസൈൻ,ആലംകോട് നന്മ കൂട്ടായ്മ പ്രതിനിധി മൊയ്ദു,ഷഫീർ ചിയ്യാനൂർ,മസ്ജിദ് കമ്മിറ്റി രക്ഷാധികാരികളായ ഉമ്മർ ഹാജി, വി പി മുഹമ്മദ്, പി വി മുഹമ്മദ്(കുഞ്ഞാപ്പ )കോട്ടെല വളപ്പിൽ അബൂബക്കർ,കുഞ്ഞുമോൻ,അബ്ദുള്ള,ഹസൻ ചിയ്യാനൂർ,റഫീഖ്,നിയാസ് എന്നിവർ പങ്കെടുത്തു
